Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ വൈക്കം ഡിപ്പോയില്‍ സമരം നടത്തി

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ വൈക്കം ഡിപ്പോയില്‍ സമരം നടത്തി
വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടത്തിയ സമരപരിപാടി സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് പി.വി. പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്ത്വത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് പെന്‍ഷന്‍കാര്‍ നടത്തിയ സമരത്തില്‍ എല്‍.ഡി.എഫ് നേതാക്കളും വകുപ്പ് മന്ത്രിയും ഇടപെട്ട് നടത്തിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ തുടങ്ങിയ അനിശ്ചിത കാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്  കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ സമരപരിപാടി നടത്തി. പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുക, ഓണം ഉത്സവ ബത്ത പുനസ്ഥാപിക്കുക, പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 21 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിത കാല സമരം തുടങ്ങിയത്. വൈക്കം ഡിപ്പോയില്‍ നടന്ന സമരപരിപാടി സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് പി.വി. പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം. മുരളീധരന്‍ അദ്ധ്യഷത വഹിച്ചു,  സെക്രട്ടറി ടി.കെ. പൊന്നപ്പന്‍, നേതാക്കളായ എന്‍.കെ. സോമന്‍, എ.പി. ജോസഫ്, പി.വി. പത്മനാഭന്‍, ജി. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും