Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

കേരളീയം പുരസ്കാരം സൂര്യഗായത്രി ഏറ്റുവാങ്ങി

കേരളീയം പുരസ്കാരം സൂര്യഗായത്രി ഏറ്റുവാങ്ങി
സൂര്യഗായത്രി ആന്റോ ആന്റണി എം.പി യിൽ നിന്നും കേരളീയം പുരസ്കാരം ഏറ്റുവാങ്ങുന്നു

വൈക്കം: വൈക്കം സ്വദേശിനി സൂര്യഗായത്രി കേരളീയം പുരസ്കാരം ഏറ്റുവാങ്ങി. ഡോക്ടർ എ.പി.ജെ അബ്‌ദുൾകലാം സ്റ്റഡിസെന്റർ കേരളപിറവി ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരം ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ട്കായൽ നീന്തികയറി വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് എലൈറ്റ് ബുക്ക് ഓഫ് റെക്കോഡ്സ് എന്നീ മൂന്ന് റെക്കോർഡുകൾ കരസ്തമാക്കിയ പത്തുവയസുകാരി സൂര്യഗായത്രി ആന്റോ ആന്റണി എം.പി യിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് നടന്ന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ സി.കെ ഹരീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ, അഡ്വ.ഐ.ബി സതീഷ്, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി ജയചന്ദ്രൻ, എ.പി.ജെ അബ്‌ദുൾ കലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ തുടങ്ങി കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. വൈക്കം പുളിഞ്ചുവട് നെടുവേലി മഠത്തിപ്പറമ്പ് വീട്ടിൽ സുമീഷ്, രാഖി ദമ്പതികളുടെ മകളും വൈക്കം ലീസ്യു സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുമാണ് സൂര്യഗായത്രി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും