കനകധാരാ യജ്ഞം ഭക്തിസാന്ദ്രമായി
ആർ. സുരേഷ്ബാബു
വൈക്കം: ഉദയനാപുരം പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ നടത്തിയ കനകധാരാ യജ്ഞം ഭക്തിസാന്ദ്രമായി. ഉദയനാപുരം വടക്കേ മുറി ശ്രീ ലളിത സഹസ്രനാമ സമിതിയുടെ നേതൃത്വത്തിൽ നടന്ന യഞ്ജത്തിൽ സമിതിയിലെ 18 വനിതകകൾ നൂറ്റിയെട്ട് ഉരു കനകധാര മന്ത്രം ജപിച്ച് സമർപ്പിച്ചു. യജ്ഞ വേദിയിൽ സമർപ്പിച്ച നെല്ലിക്ക തന്ത്രി ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി പ്രകാശൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ അഭിഷേകം നടത്തി. സമിതിയുടെ ഉൽഘാടനം ഗായകൻ വി. ദേവാനന്ദ് നിർവഹിച്ചു. സമിതി മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് രത്‌നമ്മ കർത്താ, വൈസ് പ്രസിഡൻ്റ് ഡോ. ഹരിത, സെക്രട്ടറി ഷൈലജ ചന്ദ്രൻ, ജോ. സെക്രട്ടറി അഡ്വ. രശ്‌മി നന്ദനൻ, ട്രഷറർ ലേഖ അനിൽ കുമാർ, ജനറൽ കൺവീനർ സുധ മോഹൻ, വി.ആർ.സി. നായർ, എം.സി. ഹരിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ