Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ചു: നിരവധി യാത്രക്കാർക്ക് പരിക്ക് ◆ വൈക്കത്തഷ്ടമി: മുഖസന്ധ്യവേലക്ക് കോപ്പ് തൂക്കി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ചു: നിരവധി യാത്രക്കാർക്ക് പരിക്ക് ◆ വൈക്കത്തഷ്ടമി: മുഖസന്ധ്യവേലക്ക് കോപ്പ് തൂക്കി ◆
|
Loading Weather...
Follow Us:

കോഴിക്കോട് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് കാരൻ പിടിയിലായി. 4.83 കിലോഗ്രാം തിമിംഗല ഛര്‍ദ്ദിയുമായി കോഴിക്കോട് കൊയിലാണ്ടി കടലൂര്‍ സ്വദേശി പോവത്തുവയല്‍ക്കുനി അഖില്‍ കൃഷ്ണനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്. തിമിംഗല ഛര്‍ദ്ദിയെന്നറിയപ്പെടുന്ന ആംബര്‍ഗ്രീസില്‍ അടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത പ്രത്യേക തരത്തിലുള്ള ആല്‍ക്കഹോള്‍ പെര്‍ഫ്യൂം നിര്‍മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നതാണ്. അതിനാലാണ് അന്താരാഷ്ട്ര വിപണിയില്‍ ഇതിന് കോടികള്‍ വിലയുള്ളത്. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും