സാങ്കേതികവിദ്യയുടെ അടിമകളാകരുത്, യജമാനന്മാരാകണം: ഗവർണർ
കോട്ടയം: വിദ്യയുടെ യജമാനന്മാരായി വിദ്യാർത്ഥികൾ മാറണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സാങ്കേതികവിദ്യയുടെ അടിമകളാകാതെ അതിന്റെ യജമാനനായി മാറാനാണ് വിദ്യാർഥികൾ ശ്രമിക്കേണ്ടതെന്ന് സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. കോട്ടയം വലവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയില് എട്ടാമത് ബിരുദദാനച്ചടങ്ങിലാണ് ഗവർണ്ണറുടെ ഈ ആവശ്യം ഉന്നയിച്ചത്. സാങ്കേതികവിദ്യയെ നമ്മളാണ് ഉപയോഗിക്കേണ്ടതെന്നും അവ നമ്മളെ ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാകാതെ നോക്കണമെന്നുമാണ് ഗവർണ്ണുടെ സന്ദേശം.

സാങ്കേതികവിദ്യയെ കീഴടക്കിക്കൊണ്ടാണ് വിദ്യാർഥികൾ ഇത്തരം ആശങ്കകള്ക്ക് ഉത്തരം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷൽ ഇന്റലിജൻസ് ബാധിക്കുന്ന തടക്കം കണ്ട്, സാങ്കേതികവിദ്യയെ കീഴടക്കിക്കൊണ്ടാണ് വിദ്യാർഥികൾ ഇത്തരം ആശങ്കകള്ക്ക് ഉത്തരം നൽകേണ്ടതെന്നും ഗവർണ്ണർപറഞ്ഞു. ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപേഴ്സൺ ഡോക്ടർ വിജയലക്ഷ്മി ദേശ്മാനെ, ഐ.ഐ.ഐ.ടി ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ, രജിസ്ട്രാർ ഡോക്ടർ എം. രാധാകൃഷ്ണൻ, പ്രഫസർ അശോക്, ഡീൻമാരായ ഡോക്ടർഎബി ബെനിനിരാജ്, ഡോക്ടർ ദിവ്യ, സിന്ധു, രേഖ എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.
Comments ()