Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു

ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു

കോട്ടയം: ആനപ്രേമികളുടെ പ്രിയങ്കരനായ ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ (45) ഇടിമിന്നലേറ്റ് ചെരിഞ്ഞു. ഇന്ന് വൈകിട്ട് ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലിലാണ് അപകടമുണ്ടായത്. അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയെ വീട്ടുപരിസരത്ത് തന്നെ തളച്ചിരിക്കുകയായിരുന്നു. മിന്നലേറ്റതിനെത്തുടർന്ന് നിലത്തുവീണ ബ്രഹ്മദത്തനെ ഉടൻതന്നെ വെറ്ററിനറി സർജൻ എത്തി പരിശോധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; മരണം സ്ഥിരീകരിക്കുകയായിരുന്നു.

​അരുണാചൽ പ്രദേശിലെ വനങ്ങളിൽനിന്ന് എത്തിച്ച ബ്രഹ്മദത്തൻ കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി (25 വർഷം) കേരളത്തിലുണ്ട്. ഏകദേശം 298 സെന്റീമീറ്റർ ഉയരമുള്ള ഈ തലപ്പൊക്ക രാജാവ്, തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്ന പ്രമുഖ ഗജവീരന്മാരിൽ ഒരാളാണ്. അച്ചടക്കമുള്ള പെരുമാറ്റവും ലക്ഷണമൊത്ത ശരീരവടിവും കാരണം സംസ്ഥാനത്തുടനീളമുള്ള ഉത്സവപ്പറമ്പുകളിലും ആനപ്രേമികൾക്കിടയിലും ബ്രഹ്മദത്തൻ ഏറെ ശ്രദ്ധേയനായിരുന്നു. പ്രിയ ഗജവീരന്റെ അപ്രതീക്ഷിത വിയോഗത്തിൽ നാടും ആനപ്രേമികളും കനത്ത ദുഃഖത്തിലാണ്..

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും