Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മീഡിയേഷൻ ഫോർ ദി നേഷൻ മൂന്നാം ഘട്ടത്തിന് കോട്ടയം ജില്ലയിൽ തുടക്കമായി

മീഡിയേഷൻ ഫോർ ദി നേഷൻ മൂന്നാം ഘട്ടത്തിന് കോട്ടയം ജില്ലയിൽ തുടക്കമായി

കോട്ടയം.: കേസുമായി കോടതി കേറിയിറങ്ങി വലഞ്ഞൊ. എങ്കിൽ പരിഹാരമുണ്ട്. മീഡിയേഷൻ ഫോർ ദി നേഷൻ മൂന്നാം ഘട്ടത്തിന് കോട്ടയം ജില്ലയിൽ തുടക്കമായി. കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ആവിഷ്‌കരിച്ച 'മീഡിയേഷൻ ഫോർ ദി നേഷൻ' മൂന്നാം ഘട്ടത്തിനാണ് തുടക്കമായത്
സുപ്രീം കോടതിയുടെ കീഴിലുള്ള മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ പ്രോജക്ട് കമ്മിറ്റിയും (എംസിപിസി) നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയും (നൽസ) സംയുക്തമായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കോട്ടയം ജില്ലയിൽ ആദ്യഘട്ടത്തിൽ 410 കേസുകളും രണ്ടാംഘട്ടത്തിൽ 649 കേസുകളും തീർപ്പാക്കി കഴിഞ്ഞു .ജില്ലയിൽ വിവിധ കോടതികളിലുള്ള കേസുകൾ അതത് കോടതിയുമായി ബന്ധപ്പെട്ട മീഡിയേഷൻ സെന്‍ററുകളിലേക്ക് ശിപാർശ ചെയ്യാം. മധ്യസ്ഥതയ്ക്കു വിടാൻ താൽപര്യമുള്ളവർക്കു നേരിട്ടോ അഭിഭാഷകർ മുഖേനയോ അതത് കോടതികളുമായി ബന്ധപ്പെട്ട് ആവശ്യമുന്നയിക്കാം. നേരിട്ടും ഓൺലൈനായും മധ്യസ്ഥ ചർച്ചകൾ നടത്തും. മധ്യസ്ഥതയിൽ തീർപ്പാക്കുന്ന കേസുകളിൽ കക്ഷികൾക്കു കോടതിച്ചെലവ് തിരികെ ലഭിക്കും. വൈവാഹിക തർക്ക കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ചെക്ക് ബൗൺസ് കേസുകൾ, വാണിജ്യ തർക്കം, ഉപഭോക്തൃതർക്കം തുടങ്ങിയവ മധ്യസ്ഥതയ്ക്കായി പരിഗണിക്കും.
ഇമെയിൽ: mediationkottayam@gmail.com, ഫോൺ: 0481-2572422
​

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും