Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ

ഉദയനാപുരത്ത് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണ സാധനങ്ങൾ നൽകി വൈക്കപ്രയാറിലെ സിറ്റി ഇൻ യുവ കൂട്ടായ്മ. വല്ലകം സെൻ്റ് മേരീസ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് ന്യൂജെൻ തലമുറയുടെ ഈ മാതൃകാ പ്രവർത്തനം പ്രശംസ നേടിയത്.

മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ

വൈക്കം: ഉദയനാപുരത്ത് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണ സാധനങ്ങൾ നൽകി വൈക്കപ്രയാറിലെ സിറ്റി ഇൻ യുവ കൂട്ടായ്മ. വല്ലകം സെൻ്റ് മേരീസ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് ന്യൂജെൻ തലമുറയുടെ ഈ മാതൃകാ പ്രവർത്തനം പ്രശംസ നേടിയത്. യുവതലമുറ മൊബൈൽ ലോകത്തിരുന്നും നാടിനെ അറിഞ്ഞ് സാമൂഹിക പ്രതിബദ്ധത വിടാതെ ഒപ്പമുണ്ടെന്ന് നാടിനെ അറിയിക്കുന്നത് കൂടിയായി ഈ ന്യൂജെൻ തലമുറയുടെ പ്രവർത്തനം. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഭക്ഷണസാധനങ്ങൾ ഏറ്റുവാങ്ങി.

പഞ്ചായത്ത് അംഗങ്ങളായ കെ. ദീപേഷ്, വി. ബിൻസ്, പി.എം. പ്രറ്റി, മുത്തു രാജ്, യദു കൃഷ്ണൻ തുടങ്ങിയവരും ഭക്ഷണ വസ്തുക്കൾ ഏറ്റുവാങ്ങി യുവകൂട്ടായമയെ അഭിനന്ദിക്കാൻ ക്യാമ്പിലെത്തിയിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും