യുവാവിൻ്റെ കൊലയ്ക്കു പിന്നിൽ ലഹരി മാഫിയയെന്ന് സംശയം
എസ്. സതീഷ്കുമാർ
കോഴിക്കോട്: പാളയത്ത് യുവാവ് കൊല്ലപ്പെട്ടത് ലഹിരി സംഘത്തിൻ്റെ ആക്രമണത്തിലെന്ന് സംശയം. മുപ്പത്തി എട്ടുകാരനായ ബിജുവാണ് വെട്ടേറ്റ് മരിച്ചത്. ലഹരി മാഫിയ സംഘങ്ങൾക്കെതിരെ പ്രതികരിച്ചതാകാം കൊലപാതക കാരണമെന്ന് കുടുംബം പറയുന്നത്. കേസിൽ പൊലിസ് അന്വേഷണം നടക്കുകയാണ്. പുലർച്ചെ മൂന്ന് മണിയോടെയാണ് ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ ബിജുവിനെ കണ്ടെത്തിയത്. ശരീരത്ത് ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. കഴുത്തിലും വയറ്റിലും കുത്തേറ്റിട്ടുണ്ട്. പ്രദേശത്ത് ലഹരിമാഫിയയുടെ കേന്ദ്രമെന്നാണ് വിവരം. അവർക്കെതിരെ ബിജു പലതവണ പ്രതികരിച്ചിരുന്നു. സമാന സംഭവങ്ങൾ എന്തെങ്കിലും രാത്രിയിൽ ഉണ്ടായതാകാം കൊലക്ക് കാരണമെന്നാണ് കുടുംബാഗങ്ങൾ സംശയിക്കുന്നത്. പശുകച്ചവടകാരനാണ് കൊല്ലപ്പെട്ട ബിജു. അവിവാഹിതനാണ്.
Comments ()