Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

തൊഴിലാളി പ്രസ്ഥാനങ്ങളെ നെഞ്ചോട് ചേര്‍ത്തുവച്ച നേതാവായിരുന്നു പി. കൃഷ്ണപിളള: കെ.പി. രാജേന്ദ്രന്‍

തൊഴിലാളി പ്രസ്ഥാനങ്ങളെ നെഞ്ചോട് ചേര്‍ത്തുവച്ച നേതാവായിരുന്നു പി. കൃഷ്ണപിളള: കെ.പി. രാജേന്ദ്രന്‍
പി.കൃഷ്ണപിള്ള അനുസ്മരണ സമ്മേളനം സി.പി.ഐ. കേന്ദ്രഎക്‌സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കയര്‍തൊഴിലാളിയില്‍ നിന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായി ഉയര്‍ന്ന പി.കൃഷ്ണപിള്ള കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയ ദേശസ്‌നേഹി ആയിരുന്നുവെന്ന്  സി.പി.ഐ. കേന്ദ്രഎക്‌സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ  വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയുടെ 78-ാമത്  ചരമ വാര്‍ഷികാചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

0:00
/0:19

പി. കൃഷ്ണപിള്ളയുടെ ജന്മഗൃഹം സ്ഥിതിചെയ്തിരുന്ന വൈക്കം പറൂപറമ്പ് പുരയിടത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവരത്തകര്‍ അണിചേര്‍ന്നു. സി.പി.ഐ ജില്ലാസെക്രട്ടറി അഡ്വ.വി.കെ. സന്തോഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി നേതാക്കളായ സി.കെ. ശശിധരന്‍, അഡ്വ. വി.ബി.ബിനു, ആര്‍. സുശീലന്‍,  ജോണ്‍ വി. ജോസഫ്, ടി.എന്‍. രമേശന്‍, പി. പ്രദീപ്, സി.കെ. ആശ, എം.ഡി. ബാബൂരാജ്, സാബു പി. മണലൊടി, പി.ജി. ത്രിഗുണസെന്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും