Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ക്ഷേത്രനഗരിയെ അമ്പാടിയാക്കി മഹാശോഭായാത്ര

ക്ഷേത്രനഗരിയെ അമ്പാടിയാക്കി മഹാശോഭായാത്ര
ബാലഗോകുലത്തിൽ ആഭിമുഖ്യത്തിൽ വൈക്കത്തു നടന്ന മഹാശോഭായാത്ര മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ ഉൽഘാടനം ചെയ്യുന്നു

വൈക്കം: ക്ഷേത്രനഗരി അമ്പാടിയായി.  താളമേളങ്ങളുടെയും ആരവങ്ങളുടെയും ഉൽസവ ലഹരിയിൽ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നൃത്തമാടി. വൈക്കത്ത് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ  ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര  ആഘോഷിച്ചു. ഗംഗ എന്ന്  പേരിട്ട ശോഭായാത്ര ആറാട്ടുകുളങ്ങര ചീരംകുന്നുംപുറം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കിഴക്കേ നട വഴി വൈക്കം വലിയ കവലയിലെത്തി. യമുന ശോഭായാത്ര തെക്കെനട ഇണ്ടംതുരുത്തിൽ കാർത്ത്യായനി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് അയ്യർ കുളങ്ങര, കാളിയമ്മനട എന്നിവിടങ്ങളിലെ ശോഭായാത്രയുമായി സംഗമിച്ച് വലിയ കവലയിൽ എത്തിച്ചേർന്നു. സരസ്വതി  ശോഭായാത്ര ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വലിയകവലയിൽ എത്തി. ഗോദാവരി ശോഭായാത്ര  പോളശ്ശേരി ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പനമ്പുകാട് ശോഭായാത്രയുമായി സംഗമിച്ച് വലിയ കവലയിൽ എത്തി. നർമ്മദ ശോഭായാത്ര  വടക്കേ നടയിലെ വിശ്വഹിന്ദു പരിക്ഷത്തിന്റെ ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. സിന്ധു ശോഭായാത്ര ചാലപറമ്പിൽ നിന്നും ആരംഭിച്ച് പുളിഞ്ചുവട് ശോഭായാത്രയുമായി വലിയ കവലയിൽ എത്തി. വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ശോഭായാത്രകൾ വലിയ കവലയിൽ സംഗമിച്ചതോടെ മഹാശോഭായാത്ര ആരംഭിച്ചു .മുൻ പോലിസ് മേധാവി ഡോ.ടി.പി. സെൻകുമാർ മഹാശോഭായാത്ര ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി, ബോട്ട് ജട്ടി, കച്ചേരി കവല, പടിഞ്ഞാറെ നട വഴി വൈക്കം ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ മഹാശോഭായാത്ര സമാപിച്ചു. വൈക്കം താലൂക്ക് ആഘോഷ പ്രമുഖ് കെ.ഡി. സന്തോഷ്, സഹപ്രമുഖ് എം .മനോജ്, പ്രസിഡണ്ട് കെ. ശിവ പ്രസാദ്, കാര്യദർശി പ്രീയ ഗിരിഷ് എന്നിവർ നേതൃത്വം നല്കി.

വൈക്കം അയ്യർ കുളങ്ങര ശ്രീദേവി വനിത സമാജം എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ അയ്യർ കുളങ്ങര ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്ര പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. ഉറിയടി, അവതാര പൂജ, വിവിധ കലാപരിപാടികൾ, അഷ്ടമി രോഹിണി സദ്യ എന്നിവ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡണ്ട് എസ്. മധു , വൈസ് പ്രസിഡണ്ട് പ്രമോദ് ചന്ദ്രൻ, സെക്രട്ടറി കെ.എം. നാരായണൻ നായർ, വനിതാ സമാജം പ്രസിഡൻ്റ് എ. ശ്രീകല, സെക്രട്ടറി ദേവി പാർവതി എന്നിവർ നേതൃത്വം നല്കി.

വടക്കേ നട കൃഷ്ണൻ കോവിൽ നവഗ്രഹക്ഷേത്രത്തിൽ ജൻമാഷ്ടമി ആഘോഷിച്ചു. അവതാര പൂജ, അഷ്ടമി സദ്യ, വിവിധ കലാപരിപാടികളും നടന്നു.

മൂത്തേടത്ത് കാവ് പയറു കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽക്കുടം, നാമസങ്കീർത്തനം, ഉറിയടി, പാലഭിഷേകം, അഷ്ടമി സദ്യ താലപ്പൊലി, പാൽക്കാവടി, രാധാകല്യാണം, തിരുവാതിര, നൃത്താർച്ചന, ജൻമാഷ്ടമി പുജ, കാവടിയഭിഷേകം എന്നിവയോടെ അഷ്ടമി രോഹിണി ആഘോഷിച്ചു. മേൽശാന്തി എ.വി. ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി എ.ജി. വാസുദേവൻ നമ്പൂതിരി, എന്നിവർ നേതൃത്വം നല്കി.

വൈക്കം പുളിഞ്ചുവട് അമ്പലത്തറ ശ്രീകൃഷ്ണക്ഷേത്രം , കുടവെച്ചൂർ ഗോവിന്ദപുരം ക്ഷേത്രം , വൈക്കം ക്ഷീര വൈകുണ്ഠപുരം ക്ഷേത്രം എന്നിവിടങ്ങളിലും അഷ്ടമി രോഹിണി ആഘോഷിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും