Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

പോളിങ് ഉദ്യോഗസ്ഥർക്കു ഭക്ഷണം വിളമ്പി കുടുംബശ്രീ നേടിയത് 2.44 കോടി

എസ്. സതീഷ്കുമാർ

പോളിങ് ഉദ്യോഗസ്ഥർക്കു ഭക്ഷണം വിളമ്പി കുടുംബശ്രീ നേടിയത് 2.44 കോടി

തിരുവനന്തപുരം: കേരളത്തിൽ നിയമസഭതിരഞ്ഞെടുപ്പിലെ പോളിങ് ഉദ്യോഗസ്ഥർക്കു ഭക്ഷണം വിളമ്പിയപ്പോൾ കുടുംബശ്രീ നേടിയത് 2.44 കോടി രൂപ. പാചകവാതക ക്ഷാമത്തെ തുടർന്ന് സംസ്ഥാ നത്തെ ഹോട്ടലുകൾ പലതും അടച്ചിടേണ്ടി വന്നപ്പോഴാണ് കുടുംബശ്രീക്ക് ഈ വരുമാനം നേടാനായത്. പോളിംഗ് സ്‌റ്റേഷനുകളിൽ പോളിങ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഭക്ഷണവിതരണം നടത്തിയാണ് ഈമികച്ച വരുമാനം നേടിയത്. കഫേ യൂണിറ്റുകൾ, അയൽക്കൂട്ടങ്ങൾ എന്നിവ വഴിയായിരുന്നു കുടുംബശ്രീയുടെ ഭക്ഷണ വിതരണം. സംസ്ഥാനത്താകെ പ്രവർത്തിച്ച 11,272 പോളിങ് ബൂത്തുകളിലും 85 സ്വീകരണ കേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവർക്കും കുടുംബശ്ര ഭക്ഷണം നൽകിയിരുന്നു. കൂടുതൽ വരുമാനം നേടിയ കണ്ണൂർ ജില്ലയിലെ വരുമാനം 51.09 ലക്ഷം രൂപയാണ് തിരുവനന്തപുരം 49.34 ലക്ഷം,എറണാ കുളം 47.47 ലക്ഷം ജില്ലകളാണ് തൊട്ടുപിന്നിൽ. ഭക്ഷണവിതരണ ചുമതല നിർവഹിച്ച 3018 കുടുംബശ്രീ കഫേ യൂണിറ്റുകൾക്ക് ആണ് ഈ വരുമാനം കിട്ടുന്നത്. തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്ത് കേന്ദ്രങ്ങളിലും വോട്ടെടുപ്പ് കഴിഞ്ഞ് അവ തിരികെ വാങ്ങുന്ന കേന്ദ്രംങ്ങളിലുമാണ് കഫേകൾ വഴി പ്രഭാതഭക്ഷണം, ചായ, ലഘുഭക്ഷണം എന്നിവ വിതരണം ചെയ്തത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും