🔴 BREAKING..

കുടുംബ യൂണി​റ്റ് വാർഷികവും കുടുംബ സംഗമവും നടത്തി

കുടുംബ യൂണി​റ്റ് വാർഷികവും കുടുംബ സംഗമവും നടത്തി
എസ് എൻ ഡി പി യോഗം 111ാം നമ്പർ വൈക്കം ടൗൺ ശാഖായോഗത്തിന്റെ ഗുരുജ്യോതി കുടുംബ യൂണിറ്റ് വാർഷികാഘോഷവും കുടുംബ സംഗമവും എസ് എൻ ഡി പി യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നൻ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:  എസ് എൻ ഡി പി യോഗം  111ാം നമ്പർ വൈക്കം ടൗൺ ശാഖായോഗത്തിന്റെ ഗുരുജ്യോതി കുടുംബ യൂണിറ്റിന്റെ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി. ശാഖാ പ്രാർത്ഥനാലയം ഹാളിൽ നടന്ന സമ്മേളനം എസ് എൻ ഡി പി യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.കെ. രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. കോട്ടയം പ്രീതിലാൽ മുഖ്യപ്രഭാഷണം നടത്തി. കുടുംബ യൂണിറ്റ് കൺവീനർ ദീപ്തി ഷാജി, ചെയർമാൻ കെ.ചന്ദ്രൻ, ശാഖാ സെക്രട്ടറി കെ.കെ. വിജയപ്പൻ, ലൈല ബാലകൃഷ്ണൻ, അനിലാത്മജൻ കൊല്ലേരിൽ, എൻ. അനിൽകുമാർ, ദയാനന്ദൻ, വിശ്വൻ കണ്ണങ്കേരിത്തറ, ബിജു മൂശാറയിൽ, സുജ മനോജ്, അനിൽകുമാർ പിഷാരത്ത് എന്നിവർ പ്രസംഗിച്ചു.