ലൈബ്രറി കൗൺസിൽ വായനാ പക്ഷാചരണത്തിന് ജില്ലയിൽ 19 ന് തുടക്കം
വൈക്കം: 2026 ലെ ലൈബ്രറി കൗൺസിൽ വായനാപക്ഷാചരണത്തിൻ്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം ജൂൺ 19 ന് വൈക്കം കാട്ടിക്കുന്നിൽ നടക്കും. കാട്ടിക്കുന്ന് ഗവ എൽ.പി സ്കൂളിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സി കമ്മറ്റിയംഗവും, സാഹിത്യ പ്രവർത്ത സഹകരണ സംഘം അദ്ധ്യക്ഷനുമായ അഡ്വ.പി.കെ. ഹരികുമാർ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ബാബു കെ. ജോർജ് അധ്യക്ഷത വഹിക്കും. പി എൻ പണിക്കർ അനുസ്മരണം പ്രൊഫ എം.ജി ചന്ദ്രശേഖരൻ നിർവ്വഹിക്കും. ജില്ലാ സെക്രട്ടറി ബി. ഹരികൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.കെ കരുണാകരൻ, സി.എം മാത്യു, ജോൺസൺ പുളീക്കിൽ, കെ. രാജേഷ്, ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ സണ്ണി എന്നിവർ പ്രസംഗിക്കും.
വിദ്യാർത്ഥികൾക്കുവേണ്ടി കാട്ടിക്കുന്നു പബ്ലിക്ക് ലൈബ്രറി നൽകുന്ന ഐ.ഡി കാർഡിനുള്ള തുക കൈമാറും. ബി. ശശികുമാർ, കെ.ആർ ബീനകുമാരി, കെ.സി കുമാരൻ, ടി.എം രാമചന്ദ്രൻ, ആർ. പ്രസന്നൻ എന്നിവർ ആശംസകളർപ്പിക്കും. തുടർന്ന് ജില്ലയിലെ നാന്നൂറ് ലൈബ്രറികളിൽ വിവിധ പരിപാടികളോടെ വായനാപക്ഷാചരണ പരിപാടികൾക്ക് തുടക്കമാകും.
Comments ()