Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ലോറിയിൽ നിറച്ച ഗ്യാസ് സിലണ്ടർ കുത്തിത്തുറന്ന് യുവാവ് തീ കൊളുത്തി

ലോറിയിൽ നിറച്ച ഗ്യാസ് സിലണ്ടർ കുത്തിത്തുറന്ന് യുവാവ് തീ കൊളുത്തി
ഗ്യാസ് സിലണ്ടർ ലോറിയിലെ സിലണ്ടർ കുത്തിത്തുറന്ന് യുവാവ് തീ കൊളുത്തിയപ്പോൾ

എസ്. സതീഷ്കുമാർ

തലയോലപ്പറമ്പ്:  ഗ്യാസ് സിലിണ്ടർ ലോഡുമായി പാർക്ക് ചെയ്ത ലോറിയിൽ കയറി സിലിണ്ടർ കുത്തി തുറന്ന് യുവാവ് തീ കൊളുത്തി.വെട്ടിക്കാട്ടുമുക്കിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. വെട്ടിക്കാട്ടുമുക്ക് സ്വദേശിയായ ലോറി ഡ്രൈവർ ഡ്രൈവർ ജംഗ്ഷന് സമീപം ഗ്യാസ് നിറച്ച സിലിണ്ടർ ലോഡുമായി എത്തി ലോറി റോഡരികിൽ പാർക്ക് ചെയ്ത ശേഷം വീട്ടിൽ പോയി.രാവിലെ യാത്ര തുടരുന്നതിനായി ലോറി ഇവിടെ ഇട്ട ശേഷം വീട്ടിലേക്ക് പോയതെന്നാണ് വിവരം. ഈ ഭാഗത്ത് കറങ്ങി നടന്ന കടപ്ലാമറ്റം സ്വദേശിയായ  യുവാവാണ് ഗ്രില്ല് വഴി ലോറിക്ക് മുകളിൽകയറി ഒരു സിലിണ്ടർ കമ്പി കൊണ്ട് കുത്തിത്തുറന്ന ശേഷം തീ കൊളുത്തിയത്. ലോറിയിൽ നിന്നും തീ ഉയരുന്നത് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർമാരും മറ്റുമാണ് ആദ്യം കണ്ടത്. ഇവർ ഓടിയെത്തി യുവാവിനെ പിടികൂടുകയായിരുന്നു.കടുത്തുരുത്തി ഫയർഫോഴ്സ് യൂണിറ്റ് എത്തി  തീയണച്ചതിനാലാണ് മറ്റ് ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരാതെ വൻ ദുരന്തം ഒഴിവായത്. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അക്രമം നടത്തിയ യുവാവിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായാണ് കരുതുന്നത്

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും