Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മള്ളിയൂർക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തിന് കൊടിയേറി

മള്ളിയൂർക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തിന് കൊടിയേറി

കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവത്തിന് കൊടിയേറി. മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ എട്ടുദിവസത്തെ തിരുവുത്സവത്തിനാണ് കൊടിയേറിയത്. തന്ത്രി മനത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രാവിലെ 10.30ഓടെയായിരുന്നു കൊടിയേറ്റ് ചടങ്ങ് നടന്നത്. നൂറുകണക്കിന് ഭക്തരാണ് ഗണേശ സ്തുതികളുമായി പ്രാർത്ഥാനയോടെ പുണ്യനിമിഷത്തിൻ്റെ സായൂജ്യം നേടിയത്.കൊടിയേറ്റിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ തിങ്കളാഴ്ച പൂർത്തിയാക്കിയിരുന്നു.

മള്ളിയൂർ ശങ്കരൻ നമ്പൂതിരി നിശ്ചയിച്ചിരുന്ന പൂജാക്രമങ്ങളും വഴിപാടുകളും അനുഷ്ഠാനങ്ങളും അണുവിട വ്യതിചലിക്കാതെ പിന്തുടർന്നാണ് ഉത്സവം ക്രമീകരിച്ചിരിക്കുന്നതെന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും അറിയിച്ചു.സെപ്റ്റംബർ 14നാണ് വിനായക ചതുർഥി ആഘോഷം. മള്ളിയൂർ വലിയ തിരുമേനി ആരംഭിച്ച 12 നാളികേരത്തിലെ മഹാഗണപതി ഹോമമാണ് ഇന്ന് 10,008 അഷ്ടദ്രവ്യ മഹാഗണപതി ഹോമമായി നടത്തപ്പെടുന്നത്.രാവിലെ ആറിന് ഗണപതി ഹോമത്തോടെയാണ് ഉത്സവദിന ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് പഞ്ചവാദ്യം, ക്ഷേത്രപൂജകൾ, ശ്രീബലി എന്നീ ചടങ്ങുകൾ നടന്നു. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം കല്ലൂർ രാമൻകുട്ടി, പോരൂർ ഉണ്ണികൃഷ്ണൻ, കൽപ്പാത്തി ബാലകൃഷ്ണൻ എന്നിവർ തൃത്തായമ്പക അവതരിപ്പിക്കും.ക്ഷേത്രത്തിലെ ഗണേശമണ്ഡപത്തിൽ ഭക്തിഗാനസുധ, പുല്ലാങ്കുഴൽ കച്ചേരി, സോപാനസംഗീതാർച്ചന, ഭരതനാട്യം, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.ഉത്സവത്തിന്റെ രണ്ടാം ദിനമായ ബുധനാഴ്ച പുലർച്ചെ അഞ്ചിന് നിർമ്മാല്യദർശനത്തോടെ ചടങ്ങുകൾ ആരംഭിക്കും. ഗണപതിഹോമം, ശ്രീബലി എഴുന്നള്ളത്ത്, നവക-പഞ്ചഗവ്യം അഭിഷേകം, ഉത്സവബലി, ദീപാരാധന, വിളക്ക് എഴുന്നള്ളത്ത്, ഇരട്ടക്കേളി എന്നിവ നടക്കും. ഗണേശമണ്ഡപത്തിൽ ഭരതനാട്യം, വഞ്ചിപ്പാട്ട്, തിരുവാതിര, മോഹിനിയാട്ടം, ഭക്തിഗാനസുധ, മെഗാ തിരുവാതിര തുടങ്ങിയ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ചതുർഥിമഹോത്സവംരണ്ടാം ദിനം ബുധൻ

രാവിലെ 5.00 ന് : നിർമ്മാല്യദർശനം
5.30 ന് : ഉഷഃപൂജ, മുളപൂജ
6.30 ന് : ഗണപതിഹോമം
7.30 ന് : ശ്രീബലി എഴുന്നള്ളത്ത്
നാഗസ്വരം : വൈക്കം ഹരീന്ദ്രശ്യാം, എരമല്ലൂർ അനന്തകൃഷ്‌ണൻ
തവിൽ : തുറവൂർ ഹരികൃഷ്‌ണൻ, ക്ഷേത്രകലാപീഠം നന്ദു,പുതിയകാവ് രതീഷ്
10.30 ന് : വിശേഷാൽ നവക-പഞ്ചഗവ്യം അഭിഷേകം, ഉച്ചപൂജ
11.00 ന് : ഉത്സവബലി
12.30 ന് : ഉത്സവബലി ദർശനം
വൈകീട്ട് 6.30 ന് : ദീപാരാധന, മുളപൂജ, അത്താഴപൂജ
രാത്രി 7.30 ന് : വിളക്ക് എഴുന്നള്ളത്ത് തവിൽ, നാഗസ്വരം
വൈകീട്ട് 8.00 ന് :ഇരട്ടക്കേളി
മദ്ദളം : കലാമണ്ഡലം ശങ്കരവാര്യർ, ഏലൂർ അരുൺദേവ് വാര്യർ,ചെണ്ട : കലാമണ്ഡലം ബലരാമൻ, മട്ടന്നൂർ ഉദയൻ നമ്പൂതിരി*
മേളം : മണിക്കുട്ടൻ ചെറായി
പഞ്ചവാദ്യം : കലാപീഠം അഖിൽ ചമ്പക്കര
ഗണേശമണ്ഡപത്തിൽ കലാപരിപാടി കളും നടക്കും

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും