വയോധിക വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ
വൈക്കം: വയോധികയെ വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റക്ക് താമസിക്കുന്ന വൈക്കം ഉദയനാപുരം വാഴമന മുട്ടുങ്കലിൽ വാഴമനച്ചിറയിൽ 75 കാരിയായ രാജമ്മയെയാണ് വൈകുന്നേരം ആറ് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപവാസികളാണ് ആദ്യം ഇവർ വെള്ളക്കെട്ടിൽ വീണുകിടക്കുന്നത് കണ്ടത്. വീട് താഴ്‌ന്ന പ്രദേശത്തായതിനാൽ മഴയിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന രാജമ്മ അസുഖബാധിതയായിരുന്നു. പോലീസ് എത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Comments ()