അപകടങ്ങളിൽ 3 പേർക്ക് പരിക്കേറ്റു
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ കൊഴുവനാൽ റൂട്ടിൽ ഇളപ്പുങ്കലിനു സമീപം സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ കൊഴുവനാൽ സ്വദേശി ജോസി എബ്രഹാമിന് (47) പരിക്കേറ്റു. അഞ്ചുമണിയോടെയാണ് അപകടം. കുറിഞ്ഞിയിൽ വച്ച് വൈകിട്ട് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് പിഴക് സ്വദേശി ജോസഫിന് (21) പരിക്കേറ്റു. ഇന്നലെ രാത്രി എറണാകുളത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി ജോൺപോൾ മാത്യുവിന് (40) പരിക്കേറ്റു.
Comments ()