Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മോദി സർക്കാർ നിഷേധിക്കുന്നത്  തൊഴിലാളി വർഗ്ഗം പൊരുതി നേടിയ അവകാശങ്ങൾ: സി.കെ.ആശ

മോദി സർക്കാർ നിഷേധിക്കുന്നത്  തൊഴിലാളി വർഗ്ഗം പൊരുതി നേടിയ അവകാശങ്ങൾ: സി.കെ.ആശ
എ.ഐ.ടി.യു.സി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മെയ്ദിന സമ്മേളനം സംസ്ഥാന സെക്രട്ടറി സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: അദ്ധ്വാനിക്കുന്നവൻ്റെ അവകാശങ്ങൾക്കായി അമേരിക്കയിലെ ഷിക്കാഗോയിൽ രക്തസാക്ഷിത്വം വരിച്ചവരോട് നീതി പുലർത്താൻ വീറുറ്റ പോരാട്ടങ്ങൾ തന്നെ വേണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.കെ. ആശ എം.എൽ.എ പറഞ്ഞു.വൈക്കത്ത് എ.ഐ.ടി.യു.സി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മെയ്ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

എ.ഐ.ടി.യു.സി നേതൃത്വത്തിൽ വൈക്കത്ത് നടന്ന മെയ്ദിന റാലി

19-ാം നൂറ്റാണ്ടിൽ അമേരിക്കയിലെയും യൂറോപ്പിലെയും തൊഴിലാളികൾ ദിവസത്തിൽ 12 മുതൽ 16 മണിക്കൂർ വരെയും ചിലപ്പോൾ അതിലേറെ സമയവും വിശ്രമമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരായിരുന്നു. ഇതിനെതിരെ 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം എന്ന മുദ്രാവാക്യവുമായി തൊഴിലാളികൾ പോരാട്ടം തുടങ്ങി. 1886 മെയ് 1-ന് അമേരിക്കയിലെങ്ങും പണിമുടക്കുകൾ നടന്നു. മെയ് 4ന് ചിക്കാഗോയിലെ ഹേമാർക്കറ്റ് സ്ക്വയറിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെയ്പ്പിൽ നിരവധി തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ രക്തസാക്ഷികളുടെ ഓർമ്മയ്ക്കായാണ് 1889 ജൂലൈ 14ന് പാരീസിൽ ചേർന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസ് മെയ് 1 തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ലോകത്തെയാകെ തൊഴിലാളി വർഗ്ഗത്തിനായി അന്ന് അവിടെ രക്തസാക്ഷിത്വം വരിച്ചവർ നേടിത്തന്ന അവകാശങ്ങൾ പോലും ബി.ജെ.പി സർക്കാർ ഇന്ത്യയിൽ നിഷേധിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ രാജ്യമെമ്പാടും നടന്നുവരികയാണെന്നും ആശ പറഞ്ഞു. കച്ചേരിക്കവലയിൽ ചേർന്ന സമ്മേളനത്തിൽ പി. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. എം.ഡി. ബാബുരാജ് മെയ്ദിന സന്ദേശം നൽകി. പി. പ്രദീപ്, ഇ.എൻ. ദാസപ്പൻ, ഡി. രഞ്ജിത്ത്കുമാർ, എൻ. അനിൽബിശ്വാസ്, എം.ജി. ഫിലേന്ദ്രൻ, ഡി. ബാബു, എസ്.പി. സുമോദ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന മെയ്ദിന റാലി നടന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും