സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും നടത്തി
വൈക്കം: വൈക്കം സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റേയും, തലയാഴം സാന്‍സ്വിതയുടേയും നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും നടത്തി. വൈക്കം വെല്‍ഫെയര്‍ സെന്ററില്‍ നടന്ന ക്യാമ്പ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ സിറ്റിസണ്‍സ് പ്രസിഡന്റ് രാജന്‍ അക്കരപാടം അദ്ധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് ചെയര്‍മാന്‍ പി. സോമന്‍പിള്ള, സി.എം. ദാസപ്പന്‍, ശശികുമാര്‍ നായര്‍, ശിവന്‍കുട്ടി നായര്‍, പി.കെ. ഹരിദാസ്, ഗിരിജാദേവി എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് പരിശോധന നടത്തി മരുന്നുകള്‍ വിതരണം ചെയ്തു.
Comments ()