മെറ്റ പണിമുടക്കി
ഫെയ്സ്ബുക്ക് ഓകെ അല്ല ...ഇൻസ്റ്റയിൽ ഒന്ന് മെൻഷൻ ചെയ്യാൻ പറ്റുന്നില്ല. മെറ്റ തകരാറിലായെ.. ഫെയ്‌സ്ബുക്കും ഇൻസ്റ്റായുമുൾപ്പടെ മെറ്റയുമായി ബന്ധമുള്ള ആപ്പുകളെല്ലാം തന്നെ പ്രശ്ന ത്തിലായിട്ടുണ്ട്. ലോകത്തെ പലരാജ്യങ്ങളിലും സമാന അവസ്ഥയാണെന്ന് റിപ്പോർട്ടുകൾ വന്നു.ലോഗിൻ ചെയ്യാൻ ബുദ്ധിമുട്ടും ആപ്പുകൾ ലോഡാകാത്ത അവസ്‌ഥയു കൂടാതെഫീഡുകൾ റീലോഡ് ആവുന്നില്ല തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ഇതിനോടകം നേരിടുന്നുണ്ട്.

ഔട്ടേജ് മോണിറ്ററിങ് പ്ലാറ്റ്ഫോമായ ഡൗൺഡിറ്റക്റ്ററിന്റെ രേഖകൾ പ്രകാരം ഇന്ത്യൻ സമയം ഏഴോടുകൂടിയാണ് മെറ്റ തകരാറിലായത്. എന്നാൽ ഇന്ത്യയിൽ മാത്രമല്ല, രാജ്യാന്തര തലത്തിലും ഈ പ്രശ്നമുണ്ടെന്ന് തന്നെയാണ് പുറത്ത് വരുന്ന വിവരം. നിലവിൽ ഒരു മണിക്കൂറിന് ശേഷം അക്കൗണ്ടുകൾ റീഫ്രഷ് ആകുന്നുണ്ടെങ്കിലും പുതിയ ഫീഡുകൾ പോസ്റ്റ് ചെയ്യാനോ മെസെൻജർ ഉപയോഗിക്കാനോ പറ്റാത്ത അവസ്ഥയുമാണ് ഉണ്ടായത്.
Comments ()