|
Loading Weather...
Follow Us:
BREAKING

മലപ്പുറത്ത് ജില്ലാ നേതാവടക്കം സി.പി.ഐ പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു

മലപ്പുറത്ത് ജില്ലാ നേതാവടക്കം സി.പി.ഐ പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നു

മലപ്പുറം: വണ്ടൂരിലെ പ്രമുഖ സി.പി.ഐ നേതാവും പ്രവർത്തകരും ബിജെപിയിൽ ചേർന്നു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വണ്ടൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 18 ൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച പി. അരുൺ അടക്കം പ്രവർത്തകരാണ് ബി.ജെ.പിയിൽ ചേര്‍ന്നത്. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ്, എ.ഐ.ടി.യു.സി ജില്ലാ കമ്മറ്റി അംഗം, വണ്ടൂർ മണ്ഡലം സെക്രട്ടറി എന്നി പദവികൾ രാജി വെച്ചു കൊണ്ടാണ് അരുൺ ബി.ജെ.പിയിലേക്ക് ചേക്കേറിയത്.