Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 4-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് വൈക്കത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 4-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ്
|
Loading Weather...
Follow Us:

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അന്തരിച്ചു

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അന്തരിച്ചു

കോട്ടയം: ഐ.എ.എസ് ഉദ്യോഗസ്ഥനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ കോട്ടയം സൗത്ത് പാമ്പാടി പുല്ലുക്കോട്ടയിൽ പി.എച്ച്. കുര്യൻ (67) അന്തരിച്ചു. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം വെള്ളിയാഴ്ച്ച തിരുവനന്തപുരം മുട്ടടയിലുള്ള വസതിയിൽ എത്തിക്കും.ഉച്ച വരെ പൊതുദർശനമൊരുക്കും. തുടർന്ന് സൗത്ത് പാമ്പാടിയിലെ പുല്ലുകോട്ടയിൽ വീട്ടിൽ എത്തിച്ച് , ശനിയാഴ്ച രാവിലെ സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ്‌ വലിയ പള്ളിയിൽ സംസ്കാരം നടത്തും. 1986 കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം, ഭരണരംഗത്ത് നിരവധി സുപ്രധാന പദവികൾ അലങ്കരിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിൽ റവന്യൂ, വ്യവസായം, ഐ.ടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട് . ഒഡീഷ സർക്കാരിലും വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ കോട്ടയം ജില്ലാ കളക്ടറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കീഴിൽ പേറ്റന്റ്സ്, ട്രേഡ്മാർക്സ് ആൻഡ് ഡിസൈൻസ് കൺട്രോളർ ജനറലായും (Controller-General of Patents, Trademarks and Designs) പ്രവർത്തിച്ചിരുന്നു. മികച്ച ഭരണാധികാരിയെന്ന നിലയിലും ഐ.ടി, വ്യവസായ രംഗങ്ങളിലെ നയരൂപീകരണങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധിക്കപ്പെട്ടതാണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും