മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് യുവമോർച്ച പ്രവർത്തകർ
കോഴിക്കോട്: യുവ മോർച്ച ജില്ലാ പ്രസിഡന്റ് എം. വിജിത്തിൻ്റെ നേതൃത്വത്തിൽ മലാപ്പറമ്പ് ജംക്ഷനിലായിരുന്നു കരിങ്കൊടി പ്രതിഷേധം. ശബരിമല സ്വർണ്ണ കൊള്ളയിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.