Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

12 വർഷത്തിൽ ഒരിക്കൽ എത്തുന്ന മായാവസന്തം: മൂന്നാർ കാഴ്ചകളും യാത്രാ വിവരങ്ങളും

12 വർഷത്തിൽ ഒരിക്കൽ എത്തുന്ന മായാവസന്തം: മൂന്നാർ കാഴ്ചകളും യാത്രാ വിവരങ്ങളും

മൂന്നാർ: ഒരു വ്യാഴ വട്ടക്കാലത്ത് മൂന്നാറിൻ്റെ മനോഹാരിതയേറ്റി മനം നിറക്കുന്ന നീലകുറിഞ്ഞി കാഴ്ച. കുന്നിൻ ചെരുവുകളിലെ ഈ നീലിമയുടെ വസന്തം കാണാൻ ഇനി ഒരു മാസത്തോളം മാത്രമാണ് സമയം. അടുത്ത 25-30 ദിവസങ്ങൾ കൂടി ഈ വസന്ത കാഴ്ച മൂന്നാറിലെ മലനിരകളിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ അപൂർവ മനോഹര കാഴ്ചയാൽ മനം നിറക്കാൻ ഇടുക്കിക്ക് വണ്ടി വിട്ടാലോ... മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ കൊരണ്ടക്കാട് ഭാഗത്ത് 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഈ പൂക്കാഴ്ച കാണാൻ കേരളത്തിലെ മാത്രമല്ല ഇതര സംസ്ഥാനക്കാരടക്കം മൂന്നാറിലേക്ക് ഒഴുകുകയാണ്. മുതിർന്നവർക്ക് ഒരാൾക്ക് 250 രൂപയാണ് നീലക്കുറിഞ്ഞി കാണാനുള്ള ടിക്കറ്റ് നിരക്ക്. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു 100 രൂപയും 5 വയസ്സിൽ താഴെയുള്ളവർക്കു പ്രവേശനം സൗജന്യവുമാണ്. എന്നാൽ നീലക്കുറിഞ്ഞി കണ്ട് പോരണം പടമെടുക്കാം. പൂപറിക്കാനോ ചെടികൾ നശിപ്പിക്കാനോ പാടില്ല. സംരക്ഷിത സസ്യമായതിനാൽ ഇവ പറിച്ചാൽ പിഴയും തടവും വരെ ശിക്ഷ ലഭിക്കാം. ഈ നീലക്കുറിഞ്ഞി കാഴ്ചയ്ക്ക് ശേഷം ഈ വഴി മുൻമ്പോട്ടു പോയാൽ മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, പാമ്പാടുംചോല നാഷണൽ പാർക്ക് എന്നിവ കാണാം. പാമ്പാടുംചോലയിൽനിന്ന് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ വട്ടവടയിലുമെത്താം.

ഇനി ചൊക്രമുടിയിലേക്ക് ആണെങ്കിൽ ആദ്യം മൂന്നാറിൽ എത്തണം. അവിടെ നിന്ന് ദേവികുളം വഴി ചിന്നകനാൽ എത്തിയാൽ ഗ്യാപ് റോഡ് വഴി ചൊക്രമുടിയിലേക്ക് ട്രെക്കിങ് ആകാം. വലിയ ആയാസമില്ലാത്ത ട്രെക്കിങ് ആണ് ചൊക്രമുടിയിലേക്ക്. ഏകദേശം പത്തു കിലോമീറ്റർ ദൂരം, വെറും 3-5 മണിക്കൂറിനുള്ളിൽ കവർ ചെയ്യാം. വെള്ളവും കഴിക്കാനുള്ളതും കരുതാൻ മറക്കരുത്. ചുറ്റും മഞ്ഞു വന്നു പൊതിയുന്ന നടത്തം അനുഭമാകും. 7,200 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന, മൂന്നാറിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലൊന്നായ ചൊക്രമുടി കയറാതെ പോയാൽ നഷ്ടമാകുന്നത് മനോഹര അനുഭവമല്ല അനുഭൂതിയാണ്. ഇരവികുളം നാഷണൽ പാർക്കിലാണ് ചൊക്രമുടി കൊടുമുടി. മൂന്നാറിന്റെ സ്വകാര്യ അഭിമാനമായ നീലക്കുറിഞ്ഞി ഇവിടെയും പൂക്കാറുണ്ട്. വരയാടുകൾ പാർക്കുന്ന ഇടം കൂടിയാണ് ചൊക്രമുടി. ഇവിട‌ത്തെ കാഴ്ചകൾ കണ്ട് തന്നെ അനുഭവിക്കണം എന്നാൽ ചൊക്രമുടിയിലേക്ക് വനം വകുപ്പ് വഴിയാണ് സന്ദർശകർക്കുള്ള പ്രവേശനം അനുവദിക്കുന്നത്. രാവിലെ 7:00 മുതൽ വൈകിട്ട് 4:00 വരെയാണ് സന്ദർശന സമയം. മുതിർന്നവർക്ക് 200 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക് (വിദേശികൾക്ക് 400 രൂപ). സഞ്ചാരികൾക്കായി മൂന്നാർ ടൗണിൽ നിന്നും ദേവികുളത്തേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

ശ്രദ്ധിക്കുക..
നീല കുറിഞ്ഞി പൂക്കൾ പറിച്ചാൽ ജയിൽ ശിക്ഷ.
1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം (ഷെഡ്യൂൾ 3) സംരക്ഷിക്കപ്പെട്ടിട്ടുള്ള സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കൾ പറിക്കുകയോ ചെടികൾ നശിപ്പിക്കുകയോ ചെയ്താൽ 25,000 രൂപ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും