Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അസമിൽ വ്യോമസേന വിമാനം തകർന്ന് 5 പേർക്ക് വീരമൃത്യു വൈക്കം വെച്ചൂരിൽ 6 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി മുരാരി ബാബു അന്തരിച്ചു രക്തദാനം മഹത്തായ ജനസേവനം - മന്ത്രി മോന്‍സ് ജോസഫ് മുളക്കുളം-ചന്തപ്പാലം-വടയാർ-മുട്ടുചിറ റോഡിന് ശാപമോക്ഷമാകുന്നു വൈക്കം ക്ഷേത്ര വളവുകളിലെ തകർന്ന റോഡ് അറ്റകുറ്റപണി വ്യാഴാഴ്ച തുടങ്ങും പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന് അസമിൽ വ്യോമസേന വിമാനം തകർന്ന് 5 പേർക്ക് വീരമൃത്യു വൈക്കം വെച്ചൂരിൽ 6 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി മുരാരി ബാബു അന്തരിച്ചു രക്തദാനം മഹത്തായ ജനസേവനം - മന്ത്രി മോന്‍സ് ജോസഫ് മുളക്കുളം-ചന്തപ്പാലം-വടയാർ-മുട്ടുചിറ റോഡിന് ശാപമോക്ഷമാകുന്നു വൈക്കം ക്ഷേത്ര വളവുകളിലെ തകർന്ന റോഡ് അറ്റകുറ്റപണി വ്യാഴാഴ്ച തുടങ്ങും പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന്
|
Loading Weather...
Follow Us:

മുരാരി ബാബു അന്തരിച്ചു

മുരാരി ബാബു അന്തരിച്ചു

കൊച്ചി: ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ പെരുന്ന തെക്കേടത്ത് മുരാരി ബാബു (54) അന്തരിച്ചു. അമൃത ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലാവുകയും 90 ദിവസത്തിനു ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പൊലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1994 ലാണ് പൊലീസിൽ ജോലി കിട്ടിയത്.

കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. പരിശീലനം പൂർത്തിയാക്കിയില്ല. 1997ലാണു ദേവസ്വം ബോർഡിൽ ജീവനക്കാരനായത്. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിരനിയമനം നൽകി.
വൈക്കം, ഏറ്റുമാനൂർ, തിരുനക്കര എന്നിവിടങ്ങളിലെ ഉത്സവങ്ങൾക്ക് 'സ്പെഷൽ ഓഫീസർ' തസ്തികയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും