Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കോക്രോച്ച് ജനതാ പാർട്ടി രാജ്യത്തെ യുവതലമുറയുടെ ആത്മരോഷം: സുരേഷ്ബബു കൂത്തുപറമ്പ്

കോക്രോച്ച് ജനതാ പാർട്ടി രാജ്യത്തെ യുവതലമുറയുടെ ആത്മരോഷം: സുരേഷ്ബബു കൂത്തുപറമ്പ്
വൈക്കത്ത് എൻ. ദാമോദരൻ അനുസ്മരണം സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ.വി.കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രാജ്യത്ത് ഏറ്റവും സ്വതന്ത്രമായി നിലനിൽക്കേണ്ട ജുഡീഷ്യറിയും ഇലക്ഷൻ കമ്മീഷനും രാഷ്ട്രീയവൽക്കരിക്കപ്പെടുന്നതിൽ യുവതലമുറയുടെ രോഷമാണ് സമൂഹമാധ്യമങ്ങളിലൂടെ പിറവിയെടുത്ത കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രചാരത്തിന് വളമായതെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം വി.കെ. സുരേഷ്ബാബു കൂത്തുപറമ്പ് പറഞ്ഞു. 

എൻ. ദാമോദരൻ അനുസ്മരണ സമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിലംഗം വി.കെ. സുരേഷ്ബാബു കൂത്തുപറമ്പ് മുഖ്യ പ്രസംഗം നടത്തുന്നു.


വൈക്കത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാവ് എൻ. ദാമോരന്റെ (ബോസ് ചേട്ടൻ) ചരമവാർഷികത്തോടനുബന്ധിച്ച് സി.പി.ഐ ടൗൺ സൗത്ത് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ എൽ.ഡി.എഫ് നേരിട്ട പരാജയം രാഷ്ട്രീയമല്ല. ജനങ്ങൾക്ക് തോന്നിയ ചില പിണക്കങ്ങളുടെ പ്രതിഫലനം മാത്രമാണ്. അത് താത്കാലികം മാത്രമാണ്. വികസനത്തിനൊപ്പം ജനങ്ങളുടെ മനസ്സറിയുന്നതിൽ ഇവിടെയും ചില വീഴ്ചകളുണ്ടായി. ഭവിഷ്യത്തുകൾ ആലോചിച്ചല്ല പലപ്പോഴും ജനവികാരം ആഞ്ഞടിക്കുക. ഭൂരിപക്ഷം പറയുന്നത് എപ്പോഴും ശരിയാവണമെന്നുമില്ല. ഓരോ വീഴ്ചയും മൂന്നേറാനുള്ള കരുത്താകണം. ചരിത്രം നിഷേധിക്കുന്ന പുതിയ പ്രവണതകൾക്കെതിരെയുള്ള സമരമാണ് ഓരോ അനുസ്മരണവുമെന്ന് സുരേഷ് ബാബു പറഞ്ഞു. 

വൈക്കത്ത് എ.ഐ.ടി.യു.സി ആസ്ഥാനത്തെ എൻ. ദാമോദരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു


വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ആസ്ഥാനമായ ഇണ്ടംതുരുത്തിമനയിലെ സി.കെ. വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.കെ. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.വി. ജീവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസി.സെക്രട്ടറി ജോൺ. വി. ജോസഫ്, ടി.എൻ. രമേശൻ, പി. പ്രദീപ്, സി.കെ. ആശ, ഇ.എൻ. ദാസപ്പൻ, എം.ഡി. ബാബുരാജ്, പി. സുഗതൻ, സാബു പി. മണലൊടി, എൻ. അനിൽബിശ്വാസ്, ഡി. രഞ്ജിത്ത് കുമാർ, കെ.കെ. ചന്ദ്രബാബു, അഡ്വ.കെ. പ്രസന്നൻ, വി.കെ. അനിൽകുമാർ, അഡ്വ. ചന്ദ്രബാബു എടാടൻ തുടങ്ങിയവർ പങ്കെടുത്തു. എൻ. അമർജ്യോതി സ്വാഗതവും കെ. പ്രിയമ്മ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി എൻ. ദാമോദരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും