പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനാഘോഷം വർണ്ണാഭമായി
വൈക്കം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നാടൊട്ടുക്കും വർണ്ണാഭമായ നബിദിന റാലികൾ സംഘടിപ്പിച്ചു.
കാരുണ്യത്തിന്റെ പ്രഭ ചൊരിഞ്ഞ് കടന്നുവന്ന തിരുനബിയുടെ ഓർമ്മകൾ പുതുക്കി കുരുന്നുകളും മുതിർന്നവരും ഉൾപ്പെടെ വൻ ജനവലി വിവിധ സ്ഥലങ്ങളിൽ റാലിയിൽ അണിനിരന്നു.
തലയോലപ്പറമ്പ് മുഹ് യിദ്ദീൻ പള്ളി മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിന റാലിയും പൊതു സമ്മേളനവും നടന്നു. ജുമുഅ മസ്ജിദ് ചീഫ് ഇമാം ബുഖാരി ഫൈസി ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് പ്രസിഡന്റ് അഡ്വ. ഫിറോഷ് മാവുങ്കൽ, സെക്രട്ടറി ഷാജഹാൻ കോഴിപ്പള്ളിൽ, തലപ്പാറ മസ്ജിദ് ഇമാം റഫീഖ് ബാഖവി, ഉമ്മാകുന്ന് മസ്ജിദ് ഇമാം ഹാരിസ് ബദരി, അയ്യൂബ് പാരായിൽ,
മാഹിൻ കുട്ടി വടക്കേമണപ്പുറം,
ഹിദായത്തുള്ള കണ്ടോന്തറ എന്നിവർ നേതൃത്വം നൽകി.

മറവൻതുരുത്ത് ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നബിദിന റാലിയും പൊതുസമ്മേളനവും നടത്തി.
ജുമാ മസ്ജിദ് ഇമാം ഖമറുദ്ദീൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
മസ്ജിദ് പ്രസിഡൻ്റ് ബഷീർ കൊച്ചുപറമ്പിൽ, സെക്രട്ടറി ഷിനാജ്,
അബ്ദുൽ ഹമീദ്, ഷംസുദ്ദീൻ, നസീർ എന്നിവർ നേതൃത്വം നൽകി.
Comments ()