Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

നറു ഗന്ധം പരത്തി കളളിമുൾ ചെടി

എസ്. സതീഷ്കുമാർ

നറു ഗന്ധം പരത്തി കളളിമുൾ ചെടി

വൈക്കം: നൂറു കണക്കിന് പൂക്കളുമായി രാത്രിയിലാകെ നറുഗന്ധം പരത്തുന്ന നാല് പതിറ്റാണ്ടിലേറെ പ്രായമെത്തിയ കള്ളിമുള്‍ ചെടിയുടെ കാഴ്ചയുണ്ട് വൈക്കം വെള്ളൂരിൽ... വെള്ളൂർ പഞ്ചായത്ത് ഏഴാം വാർഡിൽ ജോൺസൺ വർക്കി ഒറക്കനാംകുഴിയുടെ വീട്ടിൽ എത്തിയിൽ മതി. പക്ഷെ സൂര്യനെ കണ്ടാൽ കക്ഷിയുടെ പൂക്കൾ മുഴുവൻ വാടിപോകും. വിരിയുന്നതാകട്ടെ പാതിരാത്രിയോടെയും... പൂക്കൾ നിറഞ്ഞ 15 അടി ഉയരമുള്ള ഈ കള്ളിമുൾ ചെടി കാണണമെങ്കിൽ ഉറക്കം കളയണം.

0:00
/2:19

സൂര്യനുദിക്കുന്നതിന് മുമ്പ് എത്തിയാലും കാണാം. പക്ഷെ രാത്രി വിരിയുമ്പോൾ കാണുന്ന ചാരുത ഉണ്ടാവില്ലെന്ന് മാത്രം. പെറുവിയൻ ആപ്പിൾ ഇനത്തിലുള്ള തൂണുപോലെ വളരുന്ന കള്ളിമുൾ ചെടിയാണിത്.ഏപ്രിൽ മെയ് മാസങ്ങളിലാണ് ഇത് പൂക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷമായി ജോൺസൺൻ്റെ വീട്ടിൽ എല്ലാവർഷവും ഇങ്ങനെ പൂക്കൾ വിരിക്കാറുണ്ട് ഈ കള്ളിമുൾ ചെടി. സാമാന്യ വലിപ്പമുള്ള വെള്ള കളറിൽ ചെറിയൊരു മഞ്ഞപ്പും ഉള്ള പൂക്കളാണ് നിറയെ... തേൻ നുകർന്ന പരാഗണം നടത്തുന്ന നിരവധിയായ തേനീച്ച കൂട്ടങ്ങൾ വണ്ടുകളും നിറയുകയാണ് ഇപ്പോൾ ഇവിടെ. ജോൺസൺ വർക്കിയുടെ ബന്ധു നാല് പതിറ്റാണ്ട് മുമ്പ് നട്ട ചെടിയാണ് ഇപ്പോൾ 15 അടിയിലേറെ ഉയരത്തിൽ രാത്രി പൂക്കൾ നിറഞ്ഞ് നിൽക്കുന്നത്. ചെറിയ ചുവപ്പ് നിറത്തിലുള്ള പഴുത്ത കായുണ്ടാകുന്ന കള്ളിമുൾ ചെടിയായതുകൊണ്ടാണ് ഇതിന് പെറുവിയൻ ആപ്പിൾ എന്ന പേര് വന്നത്. എന്നാൽ ജോൺസൺ വർക്കിയുടെ ഈ ചെടിയിൽ ഒരു തവണ മാത്രമാണ് ഏതാനും കായ്കൾ ഉണ്ടായതെന്നാണ് പറയുന്നത്.

എന്തായലും രാത്രി പൂക്കൾ നിറയുന്ന ഈ മരുഭൂമി വാസിയായ ചെടിയെ രാത്രിയുടെ രാജ്‌ഞി എന്ന ഇനമായും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സാധാരണ പൂക്കൾ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയധികം പൂക്കൾ വിരിയുന്ന കള്ളിമുൾച്ചെടി അപൂർവ്വമായാണ് കാണുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും