നവീൻ ബാബുവിൻ്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
കണ്ണൂർ: മുൻ എ.ഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ ഔദ്യോഗിക വിജ്ഞാപനമിറക്കി. കുടുംബം ഉന്നയിച്ച ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് കേസ് സി.ബി.ഐക്ക് വിടാനുള്ള അടിയന്തര തീരുമാനമെടുത്തത്.

അന്വേഷണം സി.ബി.ഐക്ക് വിടുന്നതിനൊപ്പം തന്നെ നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Comments ()