കെ. അജിത്തിൻ്റെ വാഹന പര്യടനം വെള്ളൂർ വടകര, ബ്രഹ്മമംഗലം മേഖലയിൽ
വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ വാഹന പര്യടനം വെള്ളൂർ, വടകര, ബ്രഹ്മമംഗലം മേഖല കേന്ദ്രീകരിച്ച് നടന്നു. രാവിലെ പള്ളിപ്പടി ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം എസ്.എൻ.ഡി.പി ജംഗ്ഷൻ, ഇറുമ്പയം സെൻട്രൽ, വെള്ളൂർ ജംഗ്ഷൻ, ചന്ദ്രാ മല, പമ്പ് ഹൗസ്, പയ്യപ്പള്ളി ജംഗ്ഷൻ എന്നിവിടങ്ങളിലെ പര്യടന ശേഷം വടകര മേഖലയിലെ എരട്ടാനിക്കാവ്, വടകര, തട്ടാവേലി, വരിക്കാംകുന്ന്, തട്ടുംപുറം എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കി ഉച്ചക്ക് ശേഷം ബ്രഹ്മമംഗലം മേഖലയിലെ നീരപ്പാറ, അമ്മംകുടം, പാറപ്പുറം, ഏനാദി, തുരുത്തുമ്മ, കുന്നേൽപറമ്പ്, വൈപ്പാടമേൽ, ചേന്നശ്ശേരിക്കവല, രാജൻ കവല, ചാവക്കാട്ട് കുഴി എന്നിവിടങ്ങളിലെ പര്യടന ശേഷം ബ്രഹ്മമംഗലത്ത് സമാപിച്ചു.സ്ഥാനാർത്ഥിക്കൊപ്പം പ്രീജു ശശി, പി.ഡി. സരസൻ, ജെ.ആർ. ഗോപാലകൃഷ്ണൻ, ഭുവനേശ്വരൻ, പി.ഡി. സുനിൽ ബാബു, ഷിബു കുട്ടൻ, ബിജു, എം.ആർ. ഷാജി, ജോർജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ