Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സലിം കുമാറിൻ്റെ സംസ്കാരം ഇന്ന് ജനത്തിന് ഇരുട്ടടി; വീണ്ടും പാചകവാതക വില കൂട്ടി, മൂന്നുമാസത്തിനിടെ രണ്ടു തവണ വിലവർധന നടൻ സലിംകുമാർ അന്തരിച്ചു നഴ്‌സിങ് വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനം മഴയിൽ വൻമരം കടപുഴകി നിയമസഭയിൽ രജതജൂബിലി പൂർത്തിയാക്കിയ മന്ത്രി മോൻസ് ജോസഫിന് കടുത്തുരുത്തിയിൽ വൻസ്വീകരണം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സലിം കുമാറിൻ്റെ സംസ്കാരം ഇന്ന് ജനത്തിന് ഇരുട്ടടി; വീണ്ടും പാചകവാതക വില കൂട്ടി, മൂന്നുമാസത്തിനിടെ രണ്ടു തവണ വിലവർധന നടൻ സലിംകുമാർ അന്തരിച്ചു നഴ്‌സിങ് വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനം മഴയിൽ വൻമരം കടപുഴകി നിയമസഭയിൽ രജതജൂബിലി പൂർത്തിയാക്കിയ മന്ത്രി മോൻസ് ജോസഫിന് കടുത്തുരുത്തിയിൽ വൻസ്വീകരണം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും
|
Loading Weather...
Follow Us:

താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയൻ  ഭാരവാഹികളെ തിരഞ്ഞെടുത്തു
താലൂക്ക് വനിതായൂണിയൻ വാർഷികവും തിരഞ്ഞെടുപ്പ് പൊതുയോഗവും എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയൻ വാർഷികവും തിരഞ്ഞെടുപ്പ് പൊതുയോഗവും യൂണിയൻ ഓഡിറ്റോറിയത്തിൽ നടത്തി. താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്കിലെ 93 എൻ.എസ്.എസ് വനിതാ സമാജങ്ങളിലെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്ത്വം നൽകി.
വനിതാസമാജം യൂണിയൻ ഭാരവാഹികളായി കെ. ജയലക്ഷമി കീഴൂർ (പ്രസിഡന്റ്), ജയാ രാജശേഖരൻ ഉദയനാപുരം (വൈസ് പ്രസിഡന്റ്), ശ്രീകല ദിലീപ് ഞീഴൂർ (സെക്രട്ടറി), ശോഭ കുമാരി ടി.വി പുരം (ജോയിന്റ് സെക്രട്ടറി), സി.എൻ. ഓമന കടുത്തുരുത്തി (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു. പതിനഞ്ച് അംഗ എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു. സമ്മേളനത്തിൽ യൂണിയൻ ഭാരവാഹികളായ എൻ. മധു, സുരേഷ് ബാബു, എസ്.യു. ക്യഷ്ണകുമാർ, ആർ. പ്രദീപ് കുമാർ, കെ.എൻ. നാരായണൻ നായർ, എസ്. മുരുകേശൻ എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും