Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

സഖാവ് പി. കൃഷ്ണപിള്ളയെ അനുസ്മരിച്ച് ജന്മനാട്

സഖാവ് പി. കൃഷ്ണപിള്ളയെ അനുസ്മരിച്ച് ജന്മനാട്
പി. കൃഷ്ണപിള്ള ദിനത്തിൽ സി.പി.എം വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

നഗരത്തെ ചുവപ്പണിയിച്ച് റാലി

വൈക്കം: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് സഖാവ് പി. കൃഷ്ണപിള്ള ദിനം സഖാവിന്റെ ജന്മനാടായ വൈക്കത്ത്  സി.പി.എം വൈക്കം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. വൈക്കത്ത് പറൂപറമ്പിൽ 1906ലാണ് പി. കൃഷ്ണപിള്ളയുടെ ജനനം. സഖാക്കളുടെ സഖാവ് വിടവാങ്ങി 78 വർഷം പൂർത്തിയാകുമ്പോഴും ചരിത്രത്തിന്റെ ഏടുകളിൽ അദ്ദേഹം സമ്മാനിച്ച സമാനതകളില്ലാത്ത പോരാട്ട വീര്യം ഇന്നും ആവേശത്തോടെ ഓർക്കുകയാണ് ജന്മനാടായ വൈക്കത്തെ ജനങ്ങൾ. വൈക്കത്ത് പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ രാവിലെ ലോക്കൽ -ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും അനുസ്മരണ യോഗങ്ങളും സംഘടിപ്പിച്ചു.

സഖാവ് പി കൃഷ്ണപിള്ള ദിനത്തിൽ സി.പി.എം വൈക്കം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം നഗരത്തിൽ നടത്തിയ അനുസ്മരണ റാലി

ഏരിയ കമ്മിറ്റയുടെ നേതൃത്വത്തിൽ വൈകിട്ട് വൈക്കത്ത് ബഹുജന റാലിയും റെഡ് വോളിന്റിയർ മാർച്ചും അനുസ്മരണ സമ്മേളനവും നടന്നു. ബോട്ട് ജെട്ടി മൈതാനിയിൽ ചേർന്ന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.കെ. രഞ്ജിത്ത്, ഏരിയ കമ്മറ്റി അംഗങ്ങളായ പി. ഹരിദാസ്, ടി.ടി. സെബാസ്റ്റ്യൻ, പി.വി. പുഷ്കരൻ, സി.പി. ജയരാജ്‌, കവിത റെജി,  ബിന്ദു അജി, സംഘാടക സമിതി കൺവീൻ ആനന്ദ് ബാബു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി. ശശിധരൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ കെ.കെ. ശശികുമാർ നന്ദിയും പറഞ്ഞു.

തെക്കേനടയിലെ ഏരിയ കമ്മറ്റി ഓഫീസിന് സമീപത്തുനിന്ന് വൈകിട്ട് 5 ഓടെ ആരംഭിച്ച റാലിയിൽ ചുവപ്പുസേന അംഗങ്ങളുടെ മാർച്ചിന് പിന്നിലായി പ്രവർത്തകർ അണിനിരന്നു. മുത്തുകുടകളും ബാൻഡ്സെറ്റും വാദ്യമേളങ്ങളും റാലിക്ക് അകമ്പടിയായി. പാർട്ടി പതാക ഏന്തി സ്ത്രീകളും  തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. 

പടിഞ്ഞാറേ ഗോപുരത്തിലെത്തിയ ശേഷം റാലി ബോട്ട് ജെട്ടി മൈതാനിയിലേക്ക് നീങ്ങി. ലോക്കൽ കമ്മറ്റികൾ പ്രത്യേക ബാനറിന് കീഴിലാണ് റാലിയിൽ അണിനിരന്നത്. സഖാവ് പി. കൃഷ്ണപിള്ളയെ ഓർത്തെടുത്തു കൊണ്ടുള്ള മുദ്രാവാക്യം വിളിയോടെയാണ് വർണാഭമായ റാലി വൈക്കം നഗരത്തെ ചുവപ്പണിയിച്ച് കടന്നുപോയത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും