പി.എം. സ്വാനിധി ലോക് കല്യാൺ മേള വൈക്കത്ത് സംഘടിപ്പിച്ചു
വൈക്കം: നഗരസഭ സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന പി.എം. സ്വാനിധി ലോക് കല്യാൺ വായ്പാ മേള നഗരസഭ ചെയർപേഴ്സൺ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. തെരുവ് കച്ചവടക്കാരെ പി.എം. സ്വാനിധി പദ്ധതിയിൽ ഉൾപ്പെടുത്തുക, വായ്പാ വിതരണം ഉറപ്പാക്കുക, ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുക, ക്രെഡിറ്റ് കാർഡ് അപേക്ഷകൾ സ്വീകരിക്കുക, ക്ഷേമപദ്ധതികളുമായി ബന്ധിപ്പിക്കുക തുടങ്ങിയ സേവനങ്ങളാണ് മേളയിൽ ലഭ്യമാകുന്നത്. കൂടാതെ ബാങ്കിംഗ്-ഇൻഷ്വറൻസ് മാർഗനിർദ്ദേശം, സാമൂഹ്യ-സാമ്പത്തിക വിവരശേഖരണം എന്നിവയും നടക്കും. അർഹരായ എല്ലാ തെരുവ് കച്ചവടക്കാർക്കും കുടുംബശ്രീ സംരംഭകർക്കും ആധാർ കാർഡ്, മൊബൈൽ ഫോൺ, ബാങ്ക് പാസ്ബുക്ക്, പാൻകാർഡ് എന്നിവ സഹിതം പങ്കെടുത്ത് പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാന്മാരായ സോണി സണ്ണി, ബി.രാജശേഖരൻ, കെ.ബി.ഗിരിജാകുമാരി, കൗൺസിലർമാരായ ഇടവട്ടം ജയകുമാർ, വി. അനൂപ്, കെ.എൻ. മാധുരി, പി.കെ. വിജിമോൾ, റെജിമോൾ പ്രദീപ്, സെക്രട്ടറി രഞ്ജിത്ത് ആർ. നായർ, സി.സി.എം സുനിമോൾ, സി.ഡി.എസ് ചെയർപേഴ്സൺ സെൽബി ശിവദാസ്, അജിത്ത്. എസ്, രഞ്ജിനി രാജേഷ്, അശ്വതി പി.സി, രാജരാജേശ്വരി, തുടങ്ങിയവർ പ്രസംഗിച്ചു.
Comments ()