പ്രമുഖ ന്യൂസ് ഫോട്ടോ ജേണലിസ്റ്റായിരുന്ന പി.ആർ ദേവദാസ് അന്തരിച്ചു
പ്രമുഖ ന്യൂസ് ഫോട്ടോ ജേണലിസ്റ്റായിരുന്ന പി.ആർ ദേവദാസ് അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. മലയാള മനോരമയിൽ ദീർഘകാലം ഫോട്ടോ ജേണലിസ്റ്റ് ആയി പ്രവർത്തിച്ച ശേഷമാണ് ദേവദാസ് വിരമിച്ചത്. മലയാള മനോരമയിലെ സീനിയർ ഫോട്ടോഗ്രാഫറായിരുന്നു. 2009 ൽ സംസ്ഥാന മാധ്യമ അവാർഡ് ലഭിച്ചിട്ടുണ്ട്.
Comments ()