കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എ.യുമായ പി.എ മാധവന്‍ അന്തരിച്ചു
തൃശ്ശൂർ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പി.എ മാധവന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ പി.എ മാധവന്‍ തൃശ്ശൂര്‍ ജില്ല കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. മണലൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭാംഗമായി സേവനമനുഷ്ഠിച്ചു.

തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ഡി.സി.സി പ്രസിഡന്റ് എന്ന നിലയിൽ വലിയ പങ്കുവഹിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ ഒരു വാഹനാപകടത്തിലാണ് പി.എ മാധവന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.
Comments ()