ഉള്ളാടന്‍ മഹാജനസഭ വിദ്യാര്‍ത്ഥികള്‍ക്കൊരു കൈത്താങ്ങായി പഠനോപകരണങ്ങള്‍ നല്‍കി
വൈക്കം: കേരള ഉള്ളാടന്‍ മഹാസഭ വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ 'വിദ്യാര്‍ത്ഥികള്‍ക്കൊരു കൈത്താങ്ങായി ' പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഒന്ന് മുതല്‍ പത്ത് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജാതി മത വ്യത്യാസം ഇല്ലാതെ പഠനോപകരണങ്ങള്‍ നല്‍കി.

വൈക്കം വടക്കേനട റെഡ് ക്രോസ്സ് ഹാളില്‍ നടന്ന വിതരണ സമ്മേളനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.സി. ദീപ ഉദ്ഘാടനം ചെയ്തു. മഹാജനസഭ താലൂക്ക് പ്രസിഡന്റ് വൈക്കം ഷാജി അധ്യക്ഷത വഹിച്ചു. രഞ്ചിഷ രഘു, കെ.കെ. സതീഷ്, എല്‍.ആര്‍ ബാബു, രതീഷ് പട്ടണക്കാട്, ഗ്രീഷ്മ എന്നിവര്‍ പ്രസംഗിച്ചു. മറു നാട്ടില്‍ നിന്ന് കേരളത്തില്‍ വന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്സ് നേടിയ ഹാഫിസ ഖത്തുവിനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
Comments ()