Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

പഠനോത്സവം ഒരുക്കി ഡി.വൈ.എഫ്.ഐ

പഠനോത്സവം ഒരുക്കി ഡി.വൈ.എഫ്.ഐ
ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നേരെകടവ് ഗവൺമെന്റ് എൽ.പി സ്കൂളിൽ നടത്തിയ പഠനോപകരണ വിതരണം ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഡി.വൈ.എഫ്.ഐയുടെ തൃത്വത്തിൽ സംഘടിപ്പിക്കുന്ന പഠനോത്സവത്തിൻ്റെ ഭാഗമായി വൈക്കത്തെ വിവിധ സ്കൂളുകളിലും യൂണിറ്റ് കേന്ദ്രങ്ങളിലും  വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. വൈക്കത്തെ 18 ഓളം സ്കൂളുകളിലാണ് “പഠനോത്സവം” സംഘടിപ്പിക്കുന്നത്. വെച്ചൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ഡി.വൈ.എഫ്.ഐ തലയാഴം സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠനോപകരണ  വിതരണം വൈക്കം ബ്ലോക്ക്‌ സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അഞ്ചൽകുമാർ അധ്യക്ഷത വഹിച്ചു.  വെച്ചൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു അജി, മേഖലാ സെക്രട്ടറി ആർ ദേവിക, മേഖലാ കമ്മിറ്റി അംഗങ്ങളായ കെ.ആർ അനന്ദു, അനഘ തമ്പാൻ, സ്കൂൾ എച്ച്.എം രാജു എന്നിവർ സംസാരിച്ചു.

ഡി.വൈ.എഫ്.ഐ ടി.വി. പുരം നോർത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ചെമ്മനത്തുകര യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.  പഠനോപകരണ വിതരണം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ എം.എം. നിഷാദ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ ട്രഷറർ സിബി ബാബു, ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി അലീന റെജി, ബ്ലോക്ക്‌ കമ്മിറ്റി അംഗം ബിബിൻ രാജു, മേഖല കമ്മിറ്റി അംഗങ്ങളായ ഷൈൻ മോഹൻ, അനു പ്രഗീത്, അഭിമന്യു, ശ്യാംലാൽ, സി.എച്ച് അനന്ദു, സ്കൂൾ എച്ച്.എം അനിൽകുമാർ എന്നിവർ സംസാരിച്ചു.

വൈക്കം ടൗൺ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം പോളശ്ശേരി ഗവൺമെന്റ് എൽ.പി. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മനീഷ്കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച്.എം സജിത, മേഖലാ സെക്രട്ടറി മിഥുൻ മോഹൻ, മേഖലാ കമ്മിറ്റി അംഗം മോനിഷ് മോഹൻ എന്നിവർ സംസാരിച്ചു.

വൈക്കം ടൗൺ സൗത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം തെക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് പ്രസിഡന്റ് എച്ച്.ഐ. റോഹൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്  ആരോമൽ തമ്പി അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി  ഹരിക്കുട്ടൻ, ട്രഷറർ അർജുൻ ജയകുമാർ, മേഖല കമ്മറ്റി അംഗങ്ങളായ ശ്യാംലാൽ, സരീഷ്, സി.പി.എം ലോക്കൽ സെക്രട്ടറി പി.സി. അനിൽകുമാർ, പി.ടി.എ പ്രസിഡന്റ്‌ പി. മനോജ്‌, ഹെഡ്‌മിസ്ട്രെസ് ടി. സിനിമോൾ എന്നിവർ സംസാരിച്ചു.

വെച്ചൂർ ഈസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് ദേവിവിലാസം ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ബ്രിജിൻ പ്രകാശ്‌ ഉദ്ഘാടനം ചെയ്തു. വെച്ചൂർ ഈസ്റ്റ്‌ മേഖല പ്രസിഡന്റ്‌ രഖിൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ജെയിൻകുമാർ, സി.പി.എം വെച്ചുർ ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി കെ.വി. ജയ്‌മോൻ, ഏരിയ കമ്മറ്റി അംഗം എൻ. സുരേഷ് കുമാർ, മേഖല സെക്രട്ടറി സുർജിത്ത്, ട്രഷറർ വികാസ് വിശ്വം എന്നിവർ സംസാരിച്ചു.

തലയാഴം നോർത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ തോട്ടകം ഗവൺമെന്റ് എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്ക്  പഠനോപകരണങ്ങൾ  വിതരണം ചെയ്തു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വൈക്കം ഭാസി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു, തലയാഴം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി സലഞ്ചരാജ്, ബ്ലോക്ക്‌ പഞ്ചായത്തംഗം ഹൈമി ബോബി, പഞ്ചായത്ത്‌ അംഗം റെജിമോൻ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി അജയകുമാർ, ഡി.വൈ.എഫ്.ഐ  മേഖലാ സെക്രട്ടറി കെ. റോഷൻ, മേഖല കമ്മറ്റി അംഗങ്ങളായ രാഹുൽ, അഖിൽ, സ്കൂൾ എച്ച്. എം അനുപമ എന്നിവർ സംസാരിച്ചു.

നേരെ കടവ് യൂണിറ്റിന്റെ നേതൃത്വത്തിൽ നേരെ കടവ് ഗവൺമെന്റ് എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.  ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. ഉദയാപുരം വെസ്റ്റ് മേഖലാ കമ്മിറ്റി അംഗം ഉണ്ണിക്കുട്ടൻ അധ്യക്ഷത വഹിച്ചു. ദേവിക, വിനീഷ്, അശ്വിൻ എന്നിവർ സംസാരിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും