Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പക്ഷിപ്പനി: കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കളളിംഗ് വ്യാഴാഴ്ച മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങി: രോഗികൾ ദുരിതത്തിൽ ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി ചൂട് കൂടും മുൻകരുതൽ എന്ന രീതിയിൽ വാട്ട്സാപ്പ് വഴിയുള്ളത് വ്യാജപ്രചരണം കോട്ടയം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും പക്ഷിപ്പനി: കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കളളിംഗ് വ്യാഴാഴ്ച മേട വിഷു - ശബരിമലയിൽ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ സർജിക്കൽ ബ്ലോക്കിൽ വെള്ളം മുടങ്ങി: രോഗികൾ ദുരിതത്തിൽ ഹരിതാരവം കർഷക കൂട്ടായ്മ വിഷു ചന്ത നടത്തി ചൂട് കൂടും മുൻകരുതൽ എന്ന രീതിയിൽ വാട്ട്സാപ്പ് വഴിയുള്ളത് വ്യാജപ്രചരണം കോട്ടയം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ആർ.വി. ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

പക്ഷിപ്പനി: കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കളളിംഗ് വ്യാഴാഴ്ച

എസ്. സതീഷ്കുമാർ

പക്ഷിപ്പനി: കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കളളിംഗ് വ്യാഴാഴ്ച
കോഴിഫാമിന് മുന്നിൽ പി.ഡി. ജോണും ഭാര്യ ത്രേസ്യാമ്മയും

വൈക്കം: ഉദയനാപുരത്ത് പക്ഷിപ്പനി തകർത്തത് പി.ഡി. ജോൺ എന്ന കോഴി കർഷൻ്റൈ 42 വർഷത്തെ അദ്ധ്വാനത്തിൻ്റെ ഫലം കൂടിയാണ്. 42 വർഷമായി ഉദയനാപുരം 16-ാം വാർഡായ ശ്രീനാരായണപുരത്ത് കോഴി ഫാം നടത്തുകയാണ് പുത്തൻകരിയിൽ അറുപത്തിയേഴുകാരനായ ജോണും ഭാര്യ ത്രേസ്യാമ്മയും.

0:00
/2:09

ഇവരുടെ കോഴികളുണ്ടായിരുന്ന അഞ്ച് ഷെഡുകളിലാണ് രോഗബാധ ഉണ്ടായത്. വിഷു വിപണി കൂടി ലക്ഷ്യമിട്ട് 4 ഷെഡുകളിൽ 4 മുതൽ 6 ആഴ്ച വരെ പ്രായം ചെന്ന കോഴിക്കുഞ്ഞുങ്ങളെ ഇട്ടിരുന്നു. ആറായിരം കോഴികളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞമാസം അവസാനം മുതൽ കോഴികൾ ചത്തുതുടങ്ങിയത് ചൂടിൻ്റെ കാഠിന്യം കൊണ്ടെന്നാണ് ഈ കർഷക ദമ്പതികൾ വിചാരിച്ചത്. ഈ മാസം കൂടുതൽ കോഴികൾ ചത്തതോടെയാണ് തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പ് ലാബിൽ പരി ശോധന നടത്തിയത്. ഇതോടെ പക്ഷിപ്പനിയെന്ന സംശയം ഉണ്ടാകുകയായിരുന്നു. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഭോപ്പാലിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച എച്ച്-5 എൻ-1 പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതിനിടെ 4,500 കോഴികളാണ് ഇവിടെ ചത്തത്. ഇവയെയെല്ലാം പുരയിടത്തിൽ തന്നെ കുഴിച്ചിടുകയും ചെയ്തു. ബാക്കിയായത് 1500 ഓളം കോഴികൾ മാത്രവും. നിലവിലും ഇവിടെ കോഴികൾ ചത്തു വീഴുന്നുണ്ട്. ഇവയെ പെറുക്കി മാറ്റി കുഴിച്ചിടുകയാണ് ചെയ്യുന്നത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ഇവിടം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തിയിട്ടുണ്ട്. കുടുംബത്തിനും കോഴികളെ കൈകാര്യം ചെയ്തവർക്കും പ്രതിരോധ മരുന്നു നൽകിയിട്ടുണ്ട്. എട്ടോളം ഫാമുകളാണ് ഈ പ്രദേശത്ത് പ്രവർത്തിക്കുന്നത്. എന്നാൽ പക്ഷിപ്പനി സ്ഥിരീകരിച്ച് ആറാം ദിവസം വ്യാഴാഴ്ച, ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊല്ലുന്ന നടപടികൾക്ക് തുടക്കമാവു എന്നാണ് അധികൃതരുടെ അറിയിപ്പ്.