ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ യൂത്ത് വിത്ത് പ്രദീപ് സംവാദ പരിപാടി
വൈക്കം: ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ "യൂത്ത് വിത്ത് പ്രദീപ്" സംവാദ പരിപാടിയും സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ ഒരു കോടി 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അക്കരപ്പാടത്തെ ടർഫ് സ്റ്റേഡിയത്തിലാണ് വികസന സന്ദേശം കൂടി ഉയർത്തി പരിപാടി സംഘടിപ്പിച്ചത്. തുടർന്ന് പി. പ്രദീപ് ഫുട്ബോൾ കിക്ക് ചെയ്ത് മത്സരം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു അധ്യക്ഷത വഹിച്ചു. ഇടത് യുവജന സംഘടന നേതാക്കളായ ആർ. രോഹിത്, ഹരി വെച്ചൂർ, അർജുൻ അക്കരപ്പാടം, എച്ച്.ഐ. റോഹൻ, ആകാശ് യശോദരൻ, സാജൻ, കെ.എം. കണ്ണൻ, അരുൺ മോഹൻ, എച്ച്. ഹരിദേവ്, വി. ദേവാനന്ദ്, സോജി, മാത്യൂസ് ദേവസ്യ, മനീഷ് വി.ടി, അഖിൽ എ.കെ, അനുപ് കുമാർ, ബിനു ചന്ദ്രൻ, വിഷ്ണുപ്രിയ എന്നിവർ സംസാരിച്ചു.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ