Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

മേടപ്പകലിന് പുണ്യമായി ക്ഷേത്രനടക്ക് മുന്നില്‍ ഉദയംപൂജ

മേടപ്പകലിന് പുണ്യമായി ക്ഷേത്രനടക്ക് മുന്നില്‍ ഉദയംപൂജ
പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയത്തോടനുബന്ധിച്ച് ഭക്തർ താലങ്ങള്‍ ഉയര്‍ത്തി സൂര്യഭഗവാനെ നമിക്കുന്നു

വൈക്കം: മേടപകലിന് പുണ്യമേകി ക്ഷേത്ര സംങ്കേതങ്ങളില്‍ സുര്യഭഗവാനേ സ്തുതിച്ച് നടത്തിയ ഉദയംപൂജ ഭക്തിനിര്‍ഭരമായി. താലങ്ങളില്‍ നീരാഞ്ജന ദീപവും കോല്‍തിരികളും പുഷ്പങ്ങളും അപ്പവും വെച്ച് സൂര്യഭഗവാനെ ധ്യാനിച്ച് ഉദയംപൂജ നടത്തി. പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ വ്യതശുദ്ധിയോടെത്തിയ നൂറുകണക്കിന് ഭക്തര്‍ താലങ്ങള്‍ ഉയര്‍ത്തി സൂര്യഭഗവാനെ നമിച്ചു. നാമജപങ്ങള്‍ ഉദയംപൂജക്ക് ഭക്തിയേകി. ക്ഷേത്രത്തിന്റെ തിരുനടക്ക് മുന്നില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാണ് ഉദയംപൂജയുടെ ചടങ്ങുകള്‍ നടത്തിയത്. പട്ടുകുടകള്‍ ചടങ്ങിന് ഭംഗി പകര്‍ന്നു. ക്ഷേത്രം തന്ത്രി പി.വി. സാലി, മേല്‍ശാന്തി ആര്‍. ഗിരീഷ് എന്നിവര്‍ മുഖ്യ കാര്‍മികരായിരുന്നു.



വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും