പീരുമേട് എം.എൽ.എ. വാഴൂർ സോമൻ അന്തരിച്ചു

തിരുവനന്തപുരം: പീരുമേട് എം.എൽ.എ. വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിൽ വാഴൂർ സോമൻ എം.എൽ.എയും ഉണ്ടായിരുന്നു. പരിപാടിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ഇടുക്കി പീരുമേട്ടിൽനിന്ന് സി.പി.ഐയുടെ എം.എൽ.എ. ആയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.