Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

വൈക്കം വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു

വൈക്കം വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു
വൈക്കത്ത് വ്യാപാര ഭവൻ സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൻകിട വ്യാപാര കുത്തകകളുടെ അനിയന്ത്രിതമായ കടന്നുകയറ്റം ചെറുകിട കച്ചവടക്കാരുടെ നിലനിൽപ്പിനെ പാടെ തകർക്കുന്ന സ്ഥിതി ആണെന്നും, ഇത്തരം സാഹചര്യങ്ങളെ  നിയന്ത്രിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അടിയന്തിര നിയമ നടപടികൾ ഉണ്ടാകണമെന്ന്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. വൈക്കം നഗരത്തിൽ അന്ധകാരതോടിന്റെ തീരത്ത്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് 50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വൈക്കം വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകോപന സമിതി വൈക്കം യൂണിറ്റ് പ്രസിഡന്റ് പി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമതി ജില്ലാ പ്രസിഡന്റ് എ.കെ.തോമസുകുട്ടി ശിലാഫലകം അനാച്ഛാദനം ചെയ്തു. ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, ഏകോപന സമിതി ജനറൽ സെക്രട്ടറി എം.ആർ. റെജി, വൈക്കം ഡി വൈ എസ് പി ടി.ബി. ജയൻ, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, പ്രതിപക്ഷനേതാവ് എസ്. ഹരിദാസൻ നായർ, കൗൺസിലർ കെ.ബി. ഗിരിജ കുമാരി, ഭാരവാഹികളായ കെ.ജെ. മാത്യു, കെ. ശിവപ്രസാദ്, എം.പി. സന്തോഷ്, ജെയ്‌ജോൺപേരയിൽ, എൻ.ജി. ബാലചന്ദ്രൻ, എൻ.പി. അനൂപ്, താജുദീൻ, ഓമന മുരളീധരൻ, പി.കെ.ജോൺ എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും