Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

പ്രതിഷ്ഠാ വാർഷികവും രോഹിണി മഹോത്സവും

പ്രതിഷ്ഠാ വാർഷികവും രോഹിണി മഹോത്സവും
ശ്രീകൃഷ്‌ണപുരം ശ്രീനാരായണ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിൻ്റെ ഭദ്രദീപ പ്രകാശനം വിജയ ഫാഷൻ ജൂവലറി എം.ഡി. ജി.വിനോദ് നിർവഹിക്കുന്നു

മൂത്തേടത്തുകാവ്: എസ്.എൻ.ഡി.പി യോഗം മൂത്തേടത്തുകാവ് വടക്ക് 793 ശാഖയിലെ ശ്രീകൃഷ്‌ണപുരം ശ്രീനാരായണ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ 10ാമത് പ്രതിഷ്ഠാ വാർഷികവും രോഹിണി മഹോത്സവും ഭക്തിനിർഭരമായി. ക്ഷേത്രം തന്ത്രി എം.ഡി. ഷിബു തന്ത്രികൾ പട്ടശേരിൽ, മേൽശാന്തി കണ്ണൻ ശാന്തി പട്ടശേരിൽ എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് പുജാ കർമങ്ങൾ നടന്നത്. പ്രതിഷ്ഠാ വാർഷിക ദിനമായ ഇന്ന് രാവിലെ ആറിന് അഷ്‌ടദ്രവ്യ മഹാഗണപതിഹോമം, എട്ടിന് പന്തീരടി പൂജ, 10 ന് നവകം, പഞ്ചഗവ്യം പൂജ, ഗുരുദേവന് വിശേഷാൽ കലശപൂജ, 11ന് അഭിഷേകം എന്നിവ നടന്നു. ഉച്ചയ്ക്ക് 12.30ന് അന്നദാനത്തിൻ്റെ ഭദ്രദീപ പ്രകാശനം വൈക്കം വിജയ ഫാഷൻ ജൂവലറി മാനേജിംഗ് ഡയറക്ടർ ജി.വിനോദ് നിർവഹിച്ചു. വി.വി കനകാംബരൻ മാസ്റ്ററെ ആദരിച്ചു. വൈകുന്നേരം 5.15ന് പയറുകാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ദേശതാലപ്പൊലി വരവ് ഭക്തി സാന്ദ്രമായി. നൂറുകണക്കിന് വനിതകൾ പങ്കെടുത്ത താലപ്പൊലിക്ക് ശിങ്കാരിമേളം, നിലകാവടി എന്നിവ മിഴിവേകി. മഹാ അന്നദാനത്തിലും വൈകുന്നേരം ഏഴിന് നടന്ന ചന്ദനം ചാർത്തി ദീപാരാധനയിലും ദീപകാഴ്ചയിലും നൂറു കണക്കിന് ഭക്തർ പങ്കെടുത്തു. ഉത്സവ പരിപാടികൾക്ക് ശാഖ പ്രസിഡൻ്റ് വി.ടി. കുഞ്ഞുമോൻ, വൈസ് പ്രസിഡൻ്റ് കെ.എസ്. സുമേഷ്, സെക്രട്ടറി എ.വി. ജിനീഷ്, വനിത സംഘം പ്രസിഡൻ്റ് ഉദയമ്മ പുഷ്കരൻ, സെക്രട്ടറി രാധാ കുഞ്ഞുമോൻ തുടങ്ങിയവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും