🔴 BREAKING..

പരിശുദ്ധ കന്യാ മറിയത്തിന്റെ സ്വർഗാരോഹണ തിരുനാളിന് കൊടിയേറി: പ്രദക്ഷിണം നാളെ

പരിശുദ്ധ കന്യാ മറിയത്തിന്റെ സ്വർഗാരോഹണ തിരുനാളിന് കൊടിയേറി: പ്രദക്ഷിണം നാളെ
തലപ്പാറ കപ്പേളയിൽ പരിശുദ്ധ കന്യാ മറിയത്തിന്റെ സ്വർഗാരോഹണ തിരുനാളിന് തലയോലപ്പറമ്പ് സെന്റ്‌ ജോർജ് ഇടവക വികാരി റവ.ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കുന്നു.

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന തലപ്പാറ സെന്റ്‌ മേരിസ് കപ്പേളയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോഹണ തിരുനാളിന്  കൊടിയേറി. വ്യാഴാഴ്ച വൈകിട്ട് 5ന് തലയോലപ്പറമ്പ് സെന്റ്‌ ജോർജ് ഇടവക വികാരി റവ.ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ കൊടിയേറ്റ് കർമം നിർവ്വഹിച്ചു . തുടർന്ന് വിശുദ്ധ കുർബാനയും ലദീഞ്ഞും റവ. ഫാ. ജോൺ പോൾ പുലിക്കോട്ടിലിന്റെ കാർമികത്വത്തിൽ നടന്നു. തിരുനാൾ ദിനമായ ( ഓഗസ്റ്റ്15) വൈകിട്ട് 5ന് വിശുദ്ധ കുർബാന, പ്രസംഗം റവ. ഫാ. ഫ്രെഡ്‌ഡി കോട്ടൂർ കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. അസിസ്റ്റന്റ് വികാരി റവ.ഫാ. ആൽജോ കളപ്പുരയ്‌ക്കൽ പ്രസുദേന്തി സണ്ണി ജോസഫ് കൊപ്പറമ്പിൽ, ജനറൽ കൺവീനർ ബേബി പോളച്ചിറ തുടങ്ങിയവർ നേതൃത്വം നൽകും. തുടർന്ന് നേർച്ച വിതരണം നടക്കും.