Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പരിശുദ്ധ കന്യക മാതാവിന്റെ തിരുന്നാൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ

പരിശുദ്ധ കന്യക മാതാവിന്റെ തിരുന്നാൾ  ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ  റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ

ജസ്റ്റിൻ ചാമക്കാല

റോക്‌ലാൻഡ്: പരിശുദ്ധ കന്യാമറിത്തിന്റെ നാമധേയത്തിൽ ഉള്ള റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാൾ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ നടക്കും.
92  ഇടവക അംഗങ്ങൾ പ്രെസുദേന്തിമാരായി  തിരുന്നാൾ ഏറ്റു നടത്തുന്നു. ഇടവക വികാരി ബഹു റവ.ഫാ. ഡോക്ടർ. ബിബി തറയിൽ ട്രസ്റ്റീ മാരായ സിബി മണലേൽ, ജിമ്മി പുളിയനാൽ, ജസ്റ്റിൻ ചാമക്കാല എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മറ്റികൾ തിരുന്നാൾ വിജയത്തിനായി പ്രവർത്തിക്കുന്നു. ഓഗസ്റ്റ് 31ന് സെമിത്തേരി സന്ദർശനത്തോടെ ആരംഭിച്ച തിരുന്നാൾ സെപ്റ്റംബർ 6 വെള്ളിയാഴ്ച വൈകിട്ട് 6 .45 ന് ബഹു റവ.ഫാ.ഡോക്ടർ. ബിബി തറയിൽ (ഇടവക വികാരി )കാർമികത്വത്തിൽ തിരുനാളിന്റെ കൊടി ഉയർത്തും തുടർന്ന് ഹോളി മാസ്സ്, പ്രെസുദേന്തി വാഴ്ചയും ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌ കാർമിക്‌തത്തിൽ ഇംഗ്ലീഷ് കുർബാനയും തുടർന്ന് കുട്ടികളുടെ സിസിഡി ഫെസ്റ്റ് എന്നിവയും നടക്കും. സെപ്റ്റംബർ 7 ന് ഞായറാഴ്ച വൈകിട്ട് 4 നു ഫാ. ലിജോ കൊച്ചുപറമ്പിൽ കുർബാന അർപ്പിക്കും. ഫാ .മാത്യു മേലേടത്തു തിരുന്നാൾ  സന്ദേശം നൽകും. തുടർന്ന് ചെണ്ട മേളങ്ങളോടെയുള്ള തിരുന്നാൾ പ്രദക്ഷിണം. സ്‌നേഹവിരുന്നോടെ തിരുന്നാൾ സമാപിക്കും. 6 വർഷത്തെ സ്തുത്യർഹമായ സേവനം റോക്‌ലാൻഡ് ഇടവകയിൽ നൽകി ആത്മിയവും ഭൗതികവുമായ വളർച്ചയുടെ അടിസ്ഥാനം ഉറപ്പിച്ചു ന്യൂയോർക് ഫൊറാനയിലെ ഏറ്റവും മികച്ച ഇടവകയിലേക്ക് ഉയർത്തി ന്യൂജേഴ്‌സി ഫിലഡെൽഫിയ ഇടവകയിലേക്കു സ്ഥലം മാറിപ്പോകുന്ന   റവ.ഫാ. ഡോക്ടർ. ബിബി തറയിലിനെ മാതാവിന്റെ തിരുന്നാൾ ദിവസം ഇടവകയുടെ സ്നേഹവും പ്രാർത്ഥനയും   നേരും. വിവരങ്ങൾക്ക് സിബി മണലേൽ( 845 825 7883)

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും