പ്രിയദർശിനി സൗജന്യ യാത്രയ്ക്ക് തുടക്കമായി
ബ്രഹ്മമംഗലം: സ്ത്രീകൾക്കും ട്രാൻസ് വിഭാഗങ്ങൾക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രിയദർശിനി കെ.എസ്.ആർ.ടി.സി സൗജന്യയാത്ര പദ്ധതി ബ്രഹ്മമംഗലം_ആലുവ റൂട്ടിന്റെ തുടക്കമായ വൈപ്പാടമ്മേൽ ജംഗ്ഷനിൽ കെ.ജെ. സണ്ണി ഉദ്ഘാടനം ചെയ്തു. എസ്. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. റെജി മേച്ചേരി, എസ്. ജയപ്രകാശ്, പി.വി. സുരേന്ദ്രൻ, കെ.കെ. കൃഷ്ണകുമാർ, ടി.പി. അരവിന്ദാക്ഷൻ, സാരസാക്ഷി ശശീന്ദ്രൻ, ജോർജുകുട്ടി ഷാജി, ബെൻസി ജോസ്, കെ.ഡി. സന്തോഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
Comments ()