|
Loading Weather...
Follow Us:
BREAKING

പ്രൊ: എം.കെ. സാനു അനുസ്മരണം

പ്രൊ: എം.കെ. സാനു അനുസ്മരണം
പ്രൊ: എം.കെ.സാനു അനുസ്മരണത്തിൽ കവയത്രി മീരാബെൻ പ്രസംഗിക്കുന്നു

തലയോലപ്പറമ്പ്: മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രൊ: എം.കെ. സാനു അനുസ്മരണം നടത്തി. പാലാംകടവ് ബഷീർ സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണം കവയത്രി മീരാബെൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം തങ്കമ്മ വർഗീസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ. പ്രസന്നൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ടി .കെ ഗോപി, ലൈബ്രറി സെക്രട്ടറി ഡോ. സി.എം. കുസുമൻ, വി.എൻ. ബാബു, എം. എസ്. തിരുമേനി, വി.എസ്. ജയപ്രകാശ്, എ. പത്രോസ്, പി. സോമ നാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.