Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆
|
Loading Weather...
Follow Us:

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന്

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന്

കോട്ടയം: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ജില്ലയിലെ 85,277 കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. മരുന്നു വിതരണത്തിനായി 1218 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സര്‍ക്കാർ, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍, റയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ 40 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളുമുണ്ടാകും. ബൂത്തുകളില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും അതിഥി തൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാന്‍ ആറു മൊബൈല്‍ ടീമുകളുമുണ്ടാകും. ജൂണ്‍28ന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് അടുത്ത മൂന്ന് ദിവസങ്ങളില്‍ വീടുകളിലെത്തി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ അറിയിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗം പോളിയോ തുള്ളിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും