Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി: ഗർഭഛിദ്രം യുവതിയുടെ ഇഷ്ടപ്രകാരമെന്നുളള തെളിവുകൾ കൈമാറിയതായി അഭിഭാഷകൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി: ഗർഭഛിദ്രം യുവതിയുടെ ഇഷ്ടപ്രകാരമെന്നുളള തെളിവുകൾ കൈമാറിയതായി അഭിഭാഷകൻ

പാലക്കാട്‌: ഗർഭഛിദ്രം യുവതിയുടെ ഇഷ്ടപ്രകാരമാണെന്നും അത് തെളിയിക്കുന്ന രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നുമാണ് ബലാത്സംഗക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ. കേസെടുത്ത് രണ്ടാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. അഭിഭാഷകൻ പറയുന്നതനുസരിച്ച്, ഇന്നലെ വക്കാലത്ത് ഒപ്പിടുന്നതിനായി രാഹുൽ തിരുവനന്തപുരത്തെത്തിയതായി പറയുന്നു. യുവതിയുടെ പരാതിയെ വ്യാജമെന്ന് തെളിയിക്കുന്ന തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശബ്ദരേഖകളും വാട്‌സ്ആപ്പ് ചാറ്റുകളും ഉൾപ്പെടുന്ന ഡിജിറ്റൽ തെളിവുകൾ ഗർഭഛിദ്രം യുവതിയുടെ സമ്മതപ്രകാരമാണെന്നത് വ്യക്തമാക്കുമെന്നുമാണ് അവകാശവാദം. അതേസമയം, രാഹുലിനെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. യുവതി പരാതി നൽകിയ ബുധനാഴ്ച വൈകിട്ട് 5.30ന് ‘സത്യമേവ ജയതേ’ എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചതിനുശേഷമാണ് രാഹുൽ പൊലീസിന്റെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ച് മുങ്ങിയത്. വക്കാലത്ത് ഒപ്പിടാൻ തിരുവനന്തപുരത്ത് എത്തിയെന്ന അഭിഭാഷകന്റെ പ്രസ്താവനയ്‌ക്കെതിരെ പൊലീസ് സംശയം പ്രകടിപ്പിക്കുന്നു. ഒളിവിൽ അല്ലെന്ന് വരുത്തി മുൻകൂർ ജാമ്യാപേക്ഷയിൽ അനുകൂല വിധി നേടാനായി രാഹുൽ-അഭിഭാഷകൻ കൂട്ടുകെട്ട് മെനയുന്ന നാടകം മാത്രമാണെന്നതാണ് പൊലീസ് വിലയിരുത്തൽ. വഞ്ചിയൂരിലെ ഓഫീസിലോ കിളിമാനൂരിലെ ബന്ധുവീട്ടിലോ ഒപ്പിട്ടതാണെന്ന വൈരുദ്ധ്യവും പൊലീസിന് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.ഇതിനിടെ, രാഹുലിന്റെ പാലക്കാട്ടെയുള്ള എം.എൽ.എ ഓഫീസ് ഇന്ന് തുറന്നു. ഇന്നലെ കാണാതിരുന്ന ഡ്രൈവർ ആൽവിനും പേഴ്‌സണൽ അസിസ്റ്റന്റ് ഫസലും ഇന്നലെ ഓഫീസിൽ വന്നു. ഒളിവിലുള്ള എം.എൽ.എ എവിടെയെന്നതിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ പൊലീസ് സംസ്ഥാനമെങ്ങും ഷാഡോ പൊലീസ് സംഘങ്ങളെ ജാഗ്രതയിൽ നിർത്തി. രാഹുൽ പിടിയിലായാൽ അറസ്റ്റുചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും